ദു​രി​ത​ബാ​ധി​ത​രെ ചേ​ർ​ത്ത്‌ പി​ടി​ക്കും -കെ.​ഡ​ബ്ല്യു.​എ

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട്‌ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​മാ​ണെ​ന്ന് കു​വൈ​ത്ത്‌ വ​യ​നാ​ട്‌ അ​സോ​സി​യേ​ഷ​ൻ (കെ.​ഡ​ബ്യു.​എ). പാ​ർ​പ്പി​ട​വും ഭൂ​മി​യും ന​ഷ്ട​മാ​യി അ​ഭ​യാ​ർ​ഥി​ക​ളാ​യ​വ​രെ എ​ല്ലാ സാ​ധ്യ​മാ​യ രീ​തി​യി​ലും ചേ​ർ​ത്തുപി​ടി​ക്കു​മെ​ന്നും കു​വൈ​ത്ത്‌ വ​യ​നാ​ട്‌ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ജി​നേ​ഷ്‌ ജോ​സ്‌ അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ൾ ധാ​രാ​ള​മു​ള്ള മേ​ഖ​ല​യി​ലാ​ണ് ദു​ര​ന്തം ന​ട​ന്ന​ത്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ പി​ന്തു​ണ ന​ൽ​കാ​ൻ‌ നാ​ട്ടി​ൽ അ​വ​ധി​യി​ലു​ള്ള സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രാ​യ ബാ​ബു​ജി ബ​ത്തേ​രി, റോ​യ്‌ മാ​ത്യു, മി​നി കൃ​ഷ്ണ, മു​ബാ​റ​ക്ക്‌ കാ​മ്പ്ര​ത്ത്‌ എ​ന്നി​വ​രു​മാ​യി ഏകോ​പ​നം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും കെ.​ഡ​ബ്യു.​എ സെ​ക്രെ​ട്ട​റി മെ​നീ​ഷ്‌ വാ​സ്‌ അ​റി​യി​ച്ചു.

Tags:    
News Summary - Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.