ഫഹാഹീൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വരച്ച് അഞ്ച് ലോക റെക്കോഡ് നേടിയ കുവൈത്ത് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥിനി മർവ മുസ്തഫയെ വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മെമേൻറാ നൽകി ആദരിച്ചു.
വർക്കിങ് കമ്മിറ്റി അംഗം എം.കെ. അബ്ദുൽ ഗഫൂർ, യൂനുസ് കനോത്ത് എന്നിവരുടെ സാന്നിധ്യത്തിൽ ഫഹാഹീൽ യൂനിറ്റ് പ്രസിഡൻറ് െഎ.കെ. അബ്ദുൽ ഗഫൂർ ഉപഹാരം കൈമാറി.
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്സ്, ഇൻറർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, അറേബ്യൻ വേൾഡ് റെക്കോഡ് എന്നിവയിൽ ഇടംനേടിയാണ് മർവ അഭിമാനമായത്.ആറു മണിക്കൂറിൽ 25 സ്വാതന്ത്ര്യ സമര നേതാക്കളെയാണ് പെൻസിൽ കൊണ്ട് വരച്ചത്. ചിത്ര രചന കോഴ്സുകൾ പഠിക്കാതെയാണ് ഇൗ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.