കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ യൂനിറ്റ് ഈദ് -വിഷു ഫെസ്റ്റിെൻറ ഭാഗമായി കലാപരിപാടികളും മുതിർന്നവർക്കും കുട്ടികൾക്കുമായി കലാമത്സരങ്ങളും സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റ് പ്രസിഡൻറ് െഎ.കെ. അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. സൂം ആപ്ലിക്കേഷനിൽ നടന്ന ഫെസ്റ്റ് വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര പ്രസിഡൻറ് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കൺവീനർ എം.കെ. ഗഫൂർ തൃത്താല, അബ്ദുല്ല ഫൈസൽ യുസ്റ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി റഫീഖ് ബാബു, കേന്ദ്ര വൈസ് പ്രസിഡൻറ് അനിയൻ കുഞ്ഞ്, ഫഹാഹീൽ മേഖല പ്രസിഡൻറ് സനോജ് സുബൈർ എന്നിവർ സംസാരിച്ചു. യുംന നൗഫൽ, അൻവർ സാരംഗ്, ഷെസ സമീർ, എം.എ. ഷമീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. യൂനിറ്റ് സെക്രട്ടറി സമീർ നന്ദി പറഞ്ഞു. കലാമത്സരങ്ങളിലെ വിജയികൾ: കുട്ടികളുടെ മാപ്പിളപ്പാട്ട്: ഫാത്തിമ റഷീദ് (ഒന്നാം സമ്മാനം), ഫാത്തിമ ഫർഹ സനൂജ് (രണ്ടാം സമ്മാനം), അയാൻ മുഹമ്മദ് (മൂന്നാം സമ്മാനം) കുട്ടികളുടെ സിനിമാഗാനം: ഷെസ സമീർ (ഒന്നാം സ്ഥാനം), ഷിഫാ ബഷീർ (രണ്ടാം സ്ഥാനം) അയാൻ മുഹമ്മദ്, റാസിൻ (മൂന്നാം സ്ഥാനം). സ്ത്രീകളുടെ മാപ്പിളപ്പാട്ട്: ജുബീന സനോജ് (ഒന്നാം സമ്മാനം), കുമാരി (രണ്ടാം സമ്മാനം). സ്ത്രീകളുടെ സിനിമാഗാനം: കുമാരി (ഒന്നാം സമ്മാനം). പെൺകുട്ടികളുടെ മെഹന്ദി (മൈലാഞ്ചി അണിയൽ): ഫാത്തിമത്തുൽ അഫ്ര, ഷിഫ ബഷീർ (ഒന്നാം സമ്മാനം), സഫ്വാന ഷബീർ, നഫാ ഫിറോസ് (രണ്ടാം സമ്മാനം). സ്ത്രീകളുടെ മെഹന്ദി (മൈലാഞ്ചി അണിയൽ), ഷാജിയ (ഒന്നാം സമ്മാനം), തഹാനി ഫിജു (രണ്ടാം സമ്മാനം), നാജില ഫിറോസ് (മൂന്നാം സമ്മാനം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.