കുവൈത്ത് സിറ്റി: കേന്ദ്ര സര്‍ക്കാറിെൻറ ലക്ഷദ്വീപിലെ വംശീയ-കോര്‍പറേറ്റ് അജണ്ടകള്‍ക്കെതിരെ വെൽഫെയർ കേരള കുവൈത്ത് ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ദ്വീപിനെ മറ്റൊരു കശ്മീർ ആക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമെന്ന് മുൻ എം.എൽ.എയും എ.െഎ.സി.സി അംഗവുമായ വി.ടി. ബൽറാം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
നെഹ്റുവിെൻറ കാലം തൊട്ട് ലക്ഷദ്വീപിൽ നിയമിതരായ അഡ്മിനിസ്ട്രേറ്റീവ്മാർ അവിടത്തെ നാടിെൻറയും നാട്ടുകാരുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കിയാണ് ഭരണം നടത്തിയിരുന്നത്. രാഷ്ട്രീയമായ ലക്ഷ്യങ്ങൾ അവർക്കുണ്ടായിരുന്നില്ല.
എന്നാൽ, ഇപ്പോൾ ബി.ജെ.പി സർക്കാർ നിയമിച്ച പ്രഫുൽ ഘോടാ പട്ടേൽ രാഷ്ട്രീയ, കോർപറേറ്റ് ലക്ഷ്യംവെച്ചാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോഗ്രാം കൺവീനർ എം.കെ. ഗഫൂർ തൃത്താല സ്വാഗതം പറഞ്ഞു. കേന്ദ്ര പ്രസിഡൻറ് അൻവർ സഈദ് അധ്യക്ഷത വഹിച്ചു.
ദ്വീപിെൻറ സംസ്കാരത്തെയും പൈതൃകത്തെയും തകർക്കുന്ന തരത്തിലുള്ള പുതിയ ഭരണകൂടങ്ങളുടെ സമീപനം എതിർക്കപ്പെടേണ്ടതാണെന്ന് ദ്വീപ് സ്വദേശിയും പത്മശ്രീ ജേതാവുമായ അലി മണിക്ഫാൻ പറഞ്ഞു. ഇന്ത്യയെ സംഘ് പരിവാറിെൻറ ഇംഗിതത്തിനനുസരിച്ച് മാറ്റിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ലക്ഷദ്വീപിലെ അധികാര കൈകടത്തലുകൾ എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ പറഞ്ഞു.
അഡ്മിനിസ്ട്രേറ്ററുടെ ഇടപെടലുകൾ ദ്വീപിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണെന്ന് ചലച്ചിത്ര സംവിധായികയും ലക്ഷദ്വീപ് സ്വദേശിയുമായ ആയിഷ സുൽത്താന പറഞ്ഞു.
മലയാളികളും ദ്വീപ് വാസികളും രണ്ടല്ല ഒന്നാണെന്നും മലയാളികളുടെ പിന്തുണയിലും സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ചലച്ചിത്ര സംവിധായകൻ സക്കരിയ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, കുവൈറ്റിലെ സാമൂഹിക പ്രവർത്തകൻ തോമസ് മാത്യു കടവിൽ എന്നിവരും സംസാരിച്ചു. എം.കെ. ഗഫൂർ കവിത ആലപിച്ചു. ഖലീൽ റഹ്മാൻ, ഷൗക്കത്ത് വളാഞ്ചേരി, അംജദ് കോക്കൂർ, അബ്ദുൽ വാഹിദ്, ജസീൽ ചെങ്ങളാൻ, സഫ് വാൻ കാഞ്ഞിരത്തിങ്കൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി റഫീഖ് ബാബു പൊന്മുണ്ടം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.