കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് 2021-22 വർഷത്തേക്കുള്ള ഫർവാനിയ മേഖല ഭാരവാഹികളെ തെരഞ്ഞെടുത്തു. നിലവിലെ മേഖല പ്രസിഡൻറ് നയീം അധ്യക്ഷത വഹിച്ചു.സൂം ആപ്ലിക്കേഷനിൽ ചേർന്ന തെരഞ്ഞെടുപ്പ് യോഗം കേന്ദ്ര വൈസ് പ്രസിഡൻറ് അനിയൻ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പിന് കേന്ദ്ര സെക്രട്ടറി അൻവർ ഷാജി നേതൃത്വം നൽകി.
ഭാരവാഹികൾ: അഫ്താബ് ഇ. ആലം (പ്രസ), റിയാസ് കുണ്ടലൻ (ജന. സെക്ര), രാജേഷ് മാത്യു (ട്രഷ), പി.ടി.പി. ആയിഷ (വൈ. പ്രസി), നയീം ചാലോട് (അസി. സെക്ര), ജോയ് ഫ്രാൻസിസ് (അസിസ്റ്റൻറ് ട്രഷ). വകുപ്പ്തല കൺവീനർമാർ: അബ്ദുൽ വാഹിദ് (മെംബേഴ്സ് വെൽഫെയർ, റിക്രിയേഷൻ), അബ്ദുൽ ജലീൽ (ടീം വെൽഫെയർ), ഫിറോസ് ഹമീദ് (ലേണിങ് ആൻഡ് ഡെവലപ്മെൻറ്), യു. അഷ്റഫ് (നോർക്ക), നിഷാദ് ഇളയത് (കല, കായികം), ഷബീന ഷുക്കൂർ (വനിത വിഭാഗം), മുനീർ മഠത്തിൽ (മീഡിയ കൺവീനർ). സെക്രട്ടറി റിയാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.