കുവൈത്ത് സിറ്റി: വിവിധ ആശുപത്രികളിൽ വാട്സ്ആപ്പിലൂടെ ഒ.പി ബുക്കിങ്ങിന് സൗകര്യമൊരുക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം. അദാൻ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ബുക്കിങ്ങിന് 51176091 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം. സിവിൽ െഎഡി കോപ്പിയും റിവ്യൂ കാർഡും സ്കാൻ ചെയ്ത് അയക്കണം. ആശുപത്രിയിലേക്കു വരുേമ്പാൾ ചികിത്സ വേണ്ടവർ തനിച്ചോ ഒരാളെ മാത്രം കൂടെ കൂട്ടിയോ വരണം.
സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് വരേണ്ടത്. ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങളെല്ലാം പാലിക്കണം. ഞായർ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ എട്ടുമണി മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് കൺസൽട്ടിങ്. സബാഹ് ആശുപത്രിയിലെ ഇവലൂഷനറി ക്ലിനിക്കിൽ അപ്പോയ്ൻറ്മെൻറിന് 98944945 എന്ന നമ്പറിൽ ബന്ധപ്പെടാം. രാവിലെ എട്ടുമണി മണി മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് കൺസൽേട്ടഷൻ. അബ്ദുൽ അസീൽ അൽ റഷീദ് അലർജി ചികിത്സകേന്ദ്രത്തിൽ അപ്പോയ്ൻറ്മെൻറിന് 97297362 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.