കുവൈത്ത് സിറ്റി: 'ദൈവമൊന്ന് മാനവനൊന്ന്' തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് സംഘടിപ്പിച്ച കാമ്പയിനിെൻറ ഭാഗമായി നടന്ന ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ടി. മുഹമ്മദ് രചിച്ച് െഎ.പി.എച്ച് പുറത്തിറക്കിയ 'ഒരു ജാതി ഒരു ദൈവം' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു ക്വിസ്.
ഭാരതീയ പുരാതന സംസ്കാരങ്ങളെ പറ്റിയുള്ള ഒരു പഠനമാണ് ഇൗ പുസ്തകം. സുമേറിയൻ, സൈന്ധവ നദീതട സംസ്കാരങ്ങളുമായി സെമിറ്റിക് മതമായ ഇസ്‌ലാം എങ്ങനെ ബന്ധെപ്പട്ടു കിടക്കുന്നു എന്നും ഋഗ്വേദം പോലുള്ള പുരാതന വേദങ്ങളിൽ ഏകദൈവ വിശ്വാസത്തെപ്പറ്റി പ്രതിപാദിച്ച കാര്യങ്ങൾ എന്തെല്ലാമാണ് എന്നുമുള്ള അന്വേഷണമാണ് ഇതിെൻറ ഉള്ളടക്കം. മലയാളികളായ 400ലധികം പേർ ഓൺലൈൻ ക്വിസിൽ പങ്കെടുത്തു. ലളിതകുമാരി ഒന്നാം സ്ഥാനവും പുഷ്പ രണ്ടാം സ്ഥാനവും സമീർ പുതുകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 50, 30, 20 ദീനാർ വീതം സമ്മാന തുകയായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.