കുവൈത്ത് സിറ്റി: അടുത്ത സെമസ്റ്ററിലും ഒാൺലൈൻ അധ്യയനം തുടരാൻ കുവൈത്ത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് അറിയിച്ചതാണിത്. സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. ക്രമേണ സാധാരണ അധ്യയനത്തിലേക്ക് കൊണ്ടുവരാൻ മന്ത്രാലയം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യസുരക്ഷ പ്രധാനമാണെന്നും സുരക്ഷിതമായ അന്തരീക്ഷം നിലവിൽ വരുന്നതുവരെ ഒാൺലൈൻ പഠനം തുടരുകയല്ലാതെ നിർവാഹമില്ലെന്നും മന്ത്രി ഡോ. അലി അൽ മുദഫ് പറഞ്ഞു. പൊതു സ്കൂളുകൾ, മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്കൂളുകൾ, മുതിർന്നവർക്കുള്ള പഠനകേന്ദ്രങ്ങൾ എന്നിവക്കെല്ലാം തീരുമാനം ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.