കുവൈത്ത് സിറ്റി: കുവൈത്തിനെ ഹരിതാഭമാക്കുന്നതിനും കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നതിനും മുന്നിട്ടിറങ്ങി കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി). അൽ ജാറ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ കെ.എൻ.പി.സി 1000 കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചു. കെ.എൻ.പി.സി സി.ഇ.ഒ ശൈഖ് നവാഫ് സൗദ് അൽ നാസർ അസ്സബാഹ്, എക്സിക്യൂട്ടിവ് മാനേജർ വദ അൽ ഖത്തീബ്, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രവർത്തനം.
കണ്ടൽക്കാടുകളുടെ കാർബൺ ആഗിരണം മറ്റ് സസ്യങ്ങളെ അപേക്ഷിച്ച് 4-5 മടങ്ങ് കൂടുതലാണെന്ന് ശൈഖ് നവാഫ് സൂചിപ്പിച്ചു. കണ്ടൽക്കാടുകളുടെ നടീൽ വ്യാപിപ്പിക്കുന്നതിന് ആഗോളതലത്തിൽ ഒരു സമീപനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഊർജ പരിവർത്തനത്തെക്കുറിച്ചുള്ള കെ.എൻ.പി.സി തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം.
കെ.എൻ.പി.സി നിരവധി പാരിസ്ഥിതിക സംരംഭങ്ങൾ ആരംഭിച്ചതായി എക്സിക്യൂട്ടിവ് മാനേജർ വദ അൽ ഖത്തീബ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ഇതേ റിസർവിൽ കെ.എൻ.പി.സി 1500 കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. മൊത്തത്തിൽ 9,000 കണ്ടൽ തൈകൾ വരെ നട്ടുപിടിപ്പിച്ച് പ്രദേശം ഹരിതാഭമാക്കാനാണ് കെ.എൻ.പി.സി പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.