നാ​ഫോ ഗ്ലോ​ബ​ൽ കു​വൈ​ത്ത് വാ​ർ​ഷി​കം മു​ഖ്യാ​തി​ഥി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നാ​ഫോ ഗ്ലോ​ബ​ൽ കു​വൈ​ത്ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: നാ​ഫോ ഗ്ലോ​ബ​ൽ കു​വൈ​ത്ത് 20ാം വാ​ർ​ഷി​കം ‘മേ​ഘം’ എ​ന്ന പേ​രി​ൽ ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. വൈ​ദ്യു​തി ജ​ല മ​ന്ത്രാ​ല​യം ഉ​പ​ദേ​ഷ്ടാ​വും കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി അം​ഗ​വു​മാ​യ ഫ​ഹ​ദ് അ​ൽ അ​റാ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​വൈ​ത്ത് രാ​ജ​കു​ടും​ബാം​ഗ​മാ​യ ശൈ​ഖ ഇ​ൻ​തി​സാ​ർ അ​ൽ മു​ഹ​മ്മ​ദ് അ​ൽ​സ്സ​ബാ​ഹി​ന്‍റെ ആ​ശം​സ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ബ​ദ​ർ ബ​രാ​ക്ക് പ​രി​പാ​ടി​യി​ൽ അ​റി​യി​ച്ചു. നാ​ഫോ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് സി.​പി. ന​വീ​ൻ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചീ​ഫ് വി​ജ​യ​ൻ നാ​യ​ർ, ട്ര​ഷ​റ​ർ ഉ​ണ്ണി​ക്കൃ​ഷ്ണ കു​റു​പ്പ്, ലേ​ഡീ​സ് വി​ങ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സു​നി​ത വി​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജോ​ബ് കു​ര്യ​ൻ അ​വ​ത​രി​പ്പി​ച്ച ഗാ​ന​സ​ന്ധ്യ​യി​ൽ​നി​ന്ന്

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​കേ​ഷ് ഉ​ണ്ണി​ത്താ​ൻ ന​ന്ദി പ​റ​ഞ്ഞു. റോ​യ​ൽ സീ​ഗ​ൾ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സു​നി​ൽ പ​റ​ക്ക​പാ​ട​ത്ത്, എ.​ക്യു ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ സു​നി​ൽ മേ​നോ​ൻ, ജ​സീ​റ എ​യ​ർ​വേ​സ് ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ​യും സി.​എ​ഫ്.​ഒ​യു​മാ​യ കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, അ​ൽ റ​ഷീ​ദ് ഗ്രൂ​പ് സി.​എ​ഫ്.​ഒ പ്ര​ദീ​പ് മേ​നോ​ൻ എ​ന്നി​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച ‘നാ​ഫോ ഗ്ലോ​ബ​ൽ അ​വാ​ർ​ഡ്’ ച​ട​ങ്ങി​ൽ കൈ​മാ​റി. നാ​ഫോ സ്മ​ര​ണി​ക ഫീ​നി​ക്സ് ഗ്രൂ​പ് സി.​ഒ.​ഒ നി​ഷ സു​നി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

നാ​ഫോ ഗ്ലോ​ബ​ൽ സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു. സ്നേ​ഹ സ്പ​ർ​ശം ചെ​യ​ർ​മാ​ൻ വി​ജ​യ​കു​മാ​ർ മേ​നോ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.പി​ന്ന​ണി ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ജോ​ബ് കു​ര്യ​ൻ, പി​ന്ന​ണി ഗാ​യി​ക അ​നി​ല രാ​ജീ​വ് എ​ന്നി​വ​രു​ടെ സം​ഗീ​ത പ്ര​ക​ട​നം ശ്ര​ദ്ധേ​യ​മാ​യി. രോ​ഹി​ത് ശ്യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ഫോ​യു​ടെ ബാ​ലി​ക-​ബാ​ല​ന്മാ​രു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ന​ട​ന്നു.

Tags:    
News Summary - NAFO Global Kuwait anniversary celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.