കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രാലയത്തിന്റെ ആന്റി വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ (ഡബ്ല്യു.എം.ഡി) വിഭാഗം യുദ്ധത്തിലും സായുധ സംഘട്ടനത്തിലും പരിസ്ഥിതി ചൂഷണം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിച്ചു.
കുവൈത്ത് ഓയിൽ കമ്പനിയെ (കെ.ഒ.സി) പ്രതിനിധാനം ചെയ്ത് കുവൈത്ത് എൻവയൺമെന്റ് പ്രൊട്ടക്ഷൻ സൊസൈറ്റിയും (കെ.ഇ.പി.എസ്) കുവൈത്ത് പെട്രോളിയം കോർപറേഷനും (കെ.പി.സി) സംഘടിപ്പിച്ച പരിപാടിയിൽ കുഴിബോംബുകൾ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിച്ചു.
മൈനുകൾ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, കുഴിബോംബുകൾ നീക്കം ചെയ്യൽ, ദുരന്തബാധിതരെ ഒഴിപ്പിക്കൽ എന്നിവയിൽ ആവശ്യമായ നടപടികളും കൈക്കൊള്ളുന്നതിൽ ഡബ്ല്യു.എം.ഡി വഹിച്ച പങ്കും ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.