കുവൈത്ത് സിറ്റി: ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ് ഭക്ഷ്യമേഖലയിലും (ദുബൈ ദുബൈ കറക്ക് മക്കാനി) ഇലക്ട്രോണിക്സ് മേഖലയിലും (ഐബ്ലാക്, എക്കോലൈറ്റ്, ഹാമിൽട്ടൺ, ടീം ഇലക്ട്രോണിക്സ്) പ്രശസ്തരായ എ.എം ഗ്രൂപ് അംഗങ്ങൾക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി.
വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ്. എ.എം ഗ്രൂപ്പിന്റെ ദജീജ് ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ജനറൽ മാനേജർ ഫൈസൽ ഹംസ, കോർപറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത എന്നിവർ ചേർന്ന് എ.എം ഗ്രൂപ് ചെയർമാൻ ആബിദ് അബ്ദുൽ കരീം, ഗ്രൂപ് ഡയറക്ടർ മുഹമ്മദ് കുഞ്ഞി, സെയിൽസ് മാനേജർ ജിജു ലാൽ എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി.
ഡിജിറ്റൽ എക്സറേ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാൻ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ എ.എം ഗ്രൂപ് അംഗങ്ങൾക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം. ഡേ കെയർ സർജറി, യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി തുടങ്ങി സ്പെഷാലിറ്റികളിലും ചികിത്സകളിലും കിഴിവുകളും ലഭിക്കും.
ഡെന്റൽ, ഡെർമറ്റോളജി നടപടി ക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവയും കുറഞ്ഞ നിരക്കിൽ പ്രയോജനപ്പെടുത്താം. ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയും കാർഡിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.