കുവൈത്ത് സിറ്റി: വനിതകളുടെ പ്രശ്നങ്ങളും അവകാശങ്ങളും സംബന്ധിച്ച് ബോധവത്കരണ ബുക്ലറ്റുമായി കുവൈത്ത് ഹ്യൂമൻ റൈറ്റ്സ് സൊസൈറ്റി. കാർട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയും ബോധവത്കരണ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് സൊസൈറ്റി ശ്രമിക്കുന്നത്. കുവൈത്ത് ഭരണഘടന വനിതകൾക്ക് നൽകുന്ന തുല്യതയും അവകാശങ്ങളും ആണ് ബുക്ക്ലറ്റിലെ പ്രമേയം.
മനുഷ്യെൻറ അന്തസ്സിൽ എല്ലാവരും തുല്യരാണെന്നും പൊതു അവകാശങ്ങളിലും നിയമത്തിനു മുന്നിലും വംശം, ഭാഷ, ലിംഗം, മതം എന്നിവയുടെ പേരിൽ വിവേചനം പാടില്ലെന്നും സൊസൈറ്റി ചെയർമാൻ ഖാലിദ് അൽ ഹുമൈദി അൽ അജ്മി പറഞ്ഞു. പരിഹാസമല്ല, വിവേചനത്തിനെതിരായ വിമർശനമാണ് ബുക്ലറ്റിലെ കാർട്ടൂണുകൾ എന്ന് അദ്ദേഹം പറഞ്ഞു. യു.എസ് മിഡിൽ ഇൗസ്റ്റ് പാർട്ണർഷിപ് ഇനീഷ്യേറ്റിവ് ആണ് കാമ്പയിനിെൻറ ചെലവ് വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.