കുവൈത്ത് സിറ്റി: രാജ്യത്തെ അപമാനിക്കുന്ന കലാസൃഷ്ടികൾക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കുവൈത്ത് വാർത്താവിതരണ മന്ത്രാലയം അറിയിച്ചു. മാതാചാരങ്ങളെയും സമൂഹത്തെയും അപമാനിക്കുന്ന രീതിയില്‍ സംപ്രേഷണം നടത്തിയ റമദാൻ പരമ്പരക്കെതിരെ നടപടികൾ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
കലാസൃഷ്ടികൾ ധാർമിക സന്ദേശങ്ങൾ വഹിക്കുന്നതും സ്വകാര്യതയെ മാനിക്കുന്നതുമാകണമെന്നും ഉണർത്തി. ഹിതകരമല്ലാത്ത രംഗങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. രാജ്യത്തെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള ഒരു നീക്കവും പ്രോത്സാഹിപ്പിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വിഷയത്തില്‍ മുന്നോട്ടുവന്ന പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളെ അധികൃതര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.