കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് രണ്ടാം മത്സരത്തിൽ കുവൈത്ത് ചൊവ്വാഴ്ച ഇറാഖിനെ നേരിടും. കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാണ് മത്സരം. ആദ്യ മൽസരത്തിൽ ജോർഡനുമായി സമനിലയിൽ പിരിഞ്ഞ കുവൈത്തിന് ഇറാഖുമായുള്ള മത്സരം നിർണായകമാണ്.
ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങളാണ് കുവൈത്ത് ഉൾപ്പെടുന്ന ഗ്രൂപ്പിലുള്ളത്. ജോർഡനെ അവരുടെ നാട്ടിൽ പിടിച്ചുകെട്ടാനായതോടെ കുവൈത്ത് ആത്മവിശ്വാസത്തിലാണ്. ശക്തരായ ഇറാഖിനെ കീഴടക്കിയാൽ കുവൈത്തിന് വിലപ്പെട്ട മൂന്നു പോയന്റുകൾ നേടാനാകും.
ദക്ഷിണ കൊറിയയോടും പിടിച്ചു നിൽക്കാനായാൽ, ഇറാഖ്, ജോർഡൻ ടീമുകളെയും മറികടക്കാനാകും. ഇത് ലക്ഷ്യം വെച്ചാണ് കുവൈത്ത് ഇറാഖിനെ നേരിടാനൊരുങ്ങുന്നത്.ഗ്രൂപ്പിലെ ടീമുകൾ ഹോം ആൻഡ് എവേ മത്സരങ്ങളിലായി പരസ്പരം ഏറ്റുമുട്ടുന്നതിൽ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.