കു​വൈ​ത്ത് ടീം ​ഖ​ത്ത​റി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

ലോ​ക​ക​പ്പ് യോ​ഗ്യ​ത: കു​വൈ​ത്ത് -​ഫ​ല​സ്തീ​ൻ മ​ത്സ​രം നാ​ളെ

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ ചൊ​വ്വാ​ഴ്ച കു​വൈ​ത്ത് ഫ​ല​സ്തീ​നെ നേ​രി​ടും. കു​വൈ​ത്ത് സ​മ​യം രാ​ത്രി ഏ​ഴി​ന് ഖ​ത്ത​റി​ലാ​ണ് മ​ത്സ​രം.

ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ജോ​ർ​ഡ​ൻ, ഇ​റാ​ഖ് രാ​ജ്യ​ങ്ങ​ളോ​ട് സ​മ​നി​ല​യി​ൽ പി​ടി​ച്ചു നി​ന്ന കു​വൈ​ത്തി​ന് ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഒ​മാ​നോ​ട് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നു. ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് ഒ​മാ​ൻ കു​വൈ​ത്തി​നെ ത​റ​പ​റ്റി​ച്ച​ത്.

ഇ​തോ​ടെ വ​രും മ​ത്സ​ര​ങ്ങ​ൾ കു​വൈ​ത്തി​ന് നി​ർ​ണാ​യ​ക​മാ​ണ്. ഫ​ല​സ്തീ​നു​മാ​യി വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും കു​വൈ​ത്ത് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഒ​മാ​നോ​ട് തോ​ൽ​വി വ​ഴ​ങ്ങി​യ​തോ​ടെ കു​വൈ​ത്തി​ന്റെ പോ​യ​ന്റ് നി​ല​യി​ലും ഇ​ടി​വു​ണ്ടാ​യി. ദ​ക്ഷി​ണ കൊ​റി​യ, ഇ​റാ​ഖ്, ​ജോ​ർ​ഡ​ൻ, ഒ​മാ​ൻ, ഫ​ല​സ്തീ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ൽ കു​വൈ​ത്ത് അ​ഞ്ചാം സ്ഥാ​ന​ത്താ​യി.

ദ​ക്ഷി​ണ കൊ​റി​യ, ഇ​റാ​ഖ്, ​ജോ​ർ​ഡ​ൻ, ഒ​മാ​ൻ ടീ​മു​ക​ളാ​ണ് ആ​ദ്യ നാ​ല് സ്ഥാ​ന​ങ്ങ​ളി​ൽ. ഫ​ല​സ്തീ​നെ​തി​രാ​യ വി​ജ​യ​ത്തോ​ടെ ഗ്രൂ​പ്പി​ൽ മു​ന്നേ​റ്റം ന​ട​ത്താ​നാ​ണ് കു​വൈ​ത്ത് ശ്ര​മം. അ​ടു​ത്ത​മാ​സം 14ന് ​ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ​യാ​ണ് കു​വൈ​ത്തി​ന്റെ അ​ടു​ത്ത മ​ത്സ​രം.

Tags:    
News Summary - World Cup Qualification- Kuwait-Palestine match on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.