കുവൈത്ത് സിറ്റി: രാജ്യത്തെ കായികരംഗം വികസിപ്പിക്കൽ, യുവാക്കളുടെ കഴിവുകൾ ഉപയോഗപ്പെടുത്തൽ, കായികരംഗത്തെ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ താൽപര്യം പ്രകടിപ്പിച്ചു യുവജനകാര്യ സഹമന്ത്രി ദാവൂദ് മാറാഫി. ഇതിന്റെ ഭാഗമായി പബ്ലിക്ക് അതോറിറ്റി ഫോർ സ്പോർട്സ് അതോറിറ്റി ഉദ്യോഗസ്ഥരുമായി ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയും കമ്യൂണിക്കേഷൻ അഫയേഴ്സ് മന്ത്രി കൂടിയായ ദാവൂദ് മാറാഫി കൂടിക്കാഴ്ച നടത്തി.
സ്പോർട്സ് ക്ലബുകൾ അടച്ചുപൂട്ടുന്നതുൾപ്പെടെ നിരവധി കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പരാതികൾ എല്ലാ വസ്തുനിഷ്ഠതയോടും സുതാര്യതയോടും കൂടി പരിശോധിക്കുമെന്നും തെറ്റുണ്ടെങ്കിൽ അതിനനുസരിച്ച് കാര്യങ്ങൾ ശരിയാക്കുമെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. മന്ത്രിയുടെ ഓഫീസിൽ നേരിട്ട് പരാതി നൽകാമെന്നും അറിയിച്ചു. പേപ്പർവർക്കുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും മികച്ച കായികതാരങ്ങൾക്കുള്ള സാമ്പത്തിക സഹായം ഭേദഗതി ചെയ്യുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും മാറാഫി പരാമർശിച്ചു. എല്ലാവരും നേതൃത്വ നിർദേശങ്ങൾ പാലിക്കണമെന്നും നിഷ്പക്ഷത പുലർത്തണമെന്നും അവഗണന പരിഹരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.