യൂത്ത് ഇന്ത്യ കുവൈത്ത് ഈദ് നൈറ്റിൽ പ്രസിഡന്റ് മഹ്നാസ് മുസ്തഫ സംസാരിക്കുന്നു 

യൂത്ത് ഇന്ത്യ കുവൈത്ത് ഈദ് നൈറ്റ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് യൂത്ത് ഇന്ത്യ കുവൈത്ത് ഈദ് നൈറ്റ്‌ സംഘടിപ്പിച്ചു. ഖൈത്താൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന പരിപാടി കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു.

യൂത്ത്‌ ഇന്ത്യ പ്രസിഡന്റ് മഹ്നാസ് മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.ഐ.ജിയുടെയും യൂത്ത് ഇന്ത്യയുടെയും കലാകാരന്മാർ അവതരിപ്പിച്ച നൃത്തം, ഒപ്പന, ദഫ്മുട്ട്, മൈം, സ്കിറ്റ്, ഒപ്പന, അറബിക് ഡാൻസ്, സംഘഗാനം തുടങ്ങിയ കലാപരിപാടികളും വി.എസ്. നജീബ്, കെ.വി. നൗഫൽ, റമീസ്, എസ്.പി. നവാസ്, മുഖ്സിത് ടീമിന്റെ ഗാനമേള തുടങ്ങിയവയും അരങ്ങേറി.

ഉദ്ഘാടന സെഷനിൽ സ്പോൺസർമാരായ അൽ അൻസാരി എക്സ്ചേഞ്ച് കൺട്രി മാനേജർ അബ്ദുറഹ്മാൻ, ബിസിനസ് ഡെവലപ്‌മെന്റ്‌ മാനേജർ ശ്രീജിത്ത് മോഹൻദാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ബദർ അൽസമ മെഡിക്കൽ സെന്റർ ഫീൽഡ് മാർക്കറ്റിങ് എക്‌‌സിക്യൂട്ടിവ് അബ്ദുൽ ഖാദർ, ഗൾഫ് ലാൻഡ് ജനറൽ ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടർ കെ.എ. സമീർ, ടെക്ബിസ് സൊല്യൂഷൻ സെയിൽസ് മാനേജർ അങ്കിത് ജോൺ, 5 എം ഇന്റർനാഷനൽ കൺസൽട്ടൻസി ആൻഡ് ട്രെയിനിങ് മാനേജർ സനോജ് സുബൈർ തുടങ്ങിയവർ പങ്കെടുത്തു. അഫ്ര അഷ്‌റഫ്‌ അവതാരകയായി. അനൗൺസർ ഡാനിഷ് മുഹമ്മദ്‌, പ്രോഗ്രാം കൺവീനർ സിജിൽ ഖാൻ, ഫഹീം, സൽമാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Youth India organized Eid Night in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.