കുവൈത്ത് സിറ്റി: മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ കുവൈത്തിന്റെ സ്റ്റുഡന്റ് വിങ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഫലസ്തീൻ ഐക്യദാർഢ്യത്തിനും ക്യാമ്പ് സാക്ഷിയായി.
ഇസ്ലാം വിദ്യാഭ്യാസത്തിന് അത്യധികമായ പ്രോത്സാഹനവും പരിഗണനയും നല്‍കുന്നുവെന്ന് സംഗമം വ്യക്തമാക്കി. ജീവിതവിജയത്തിന്റെ അടിസ്ഥാനധാരകളെ സംബന്ധിച്ച അവബോധം ആര്‍ജിക്കലും പ്രയോഗവത്കരിക്കലുമാണ് ശരിയായ വിദ്യാഭ്യാസമെന്ന് ക്യാമ്പിൽ പങ്കെടുത്തവർ വിശദീകരിച്ചു.
ഫോക്കസ് കുവൈത്ത് ചാപ്റ്റർ സി.ഇ.ഒ എൻജി. ഫിറോസ് ചുങ്കത്തറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. ജാബിർ അമാനി, ഡോ. സലീം കുണ്ടുങ്കൽ, റോണി ഏംഗൻ (നോർവേ) തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസെടുത്തു.
നോർവേയിലെ സകരിയ്യ ഏംഗൻ, മറിയം ഏംഗൻ തുടങ്ങിയവരുടെ സെൽഫ് ഡിഫൻസ് ക്ലാസും നടന്നു. മാതാപിതാക്കൾക്ക് പ്രത്യേകമായി കൗൺസലിങ്ങും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളുടെ സമ്മാനം വിതരണം ചെയ്തു.
ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മദനി, സൈദ് മുഹമ്മദ്, നാഫിൽ അബ്ദുൽ റഷീദ്, അബ്ദുൽ റഹ്മാൻ, അനസ് മുഹമ്മദ്, നബീൽ ഹമീദ്, മനാഫ് മാത്തോട്ടം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.