കുവൈത്ത് സിറ്റി: ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങൾ കുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ പിന്തുണച്ച് യുവാക്കള്‍. യൂത്ത് കൗൺസിലിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയിൽ രാജ്യത്തെ 70 ശതമാനം യുവാക്കളും ട്രാഫിക് കാമ്പയിനിനെ പിന്തുണച്ചു. വാഹനാപകടങ്ങൾ കാരണം രാജ്യത്ത് നിരവധി ജീവനുകളാണ് പൊലിയുന്നത്. ഭീതിദമായ രീതിയിലാണ് അപകടനിരക്ക് വർധിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സര്‍വേ പഠനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും ശിപാര്‍ശകളും ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി യൂത്ത് കൗൺസിൽ വക്താവ് ലത്തീഫ അൽ ഫുറൈഹ് പറഞ്ഞു. മൊബൈൽ ഫോണുകളുടെ ഉപയോഗവും അശ്രദ്ധയും അമിത വേഗവുമാണ് ട്രാഫിക് അപകടങ്ങൾ വർധിക്കാന്‍ പ്രധാന കാരണമെന്ന് ലെഫ്റ്റനന്റ് കേണൽ സലേം അൽ റദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.