മസ്കത്ത്: ഗ്ലോബൽ മണി എക്സ്ചേഞ്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ഒാൺലൈൻ ചിത്രരചന മത്സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. 15 വയസ്സുവരെയുള്ള കുട്ടികൾക്ക് 'ലോക്ഡൗണും പരിസ്ഥിതിയും'എന്ന വിഷയത്തിലും 15 വയസ്സിന് മുകളിലുള്ളവർക്ക് 'കോവിഡ് പ്രതിരോധ പോരാളികൾ: ലോകത്തിൻെറ യഥാർഥ ഹീറോകൾ'എന്ന വിഷയത്തിലുമാണ് മത്സരം നടന്നത്.
കുട്ടികളുടെ വിഭാഗത്തിൽ ദേവാംഗന ജൂബിഷിനാണ് ഒന്നാം സ്ഥാനം. ആൽഫ്രഡ് ബിനോയ്, ആസ്ത കുമാരി എന്നിവർ രണ്ടും മൂന്നും സ്ഥാനത്ത് എത്തി. മുതിർന്നവരുടെ വിഭാഗത്തിൽ കാമരാജ് നാഗേന്ദ്രൻ ആണ് ഒന്നാം സ്ഥാനത്ത്. കെ.െഎ. ഷഫ്ന, വർഷ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഫേസ്ബുക്ക് ലൈവിൽ ഗ്ലോബൽമണി എക്സ്ചേഞ്ച് ജനറൽ മാനേജർ അമിത് താലൂക്ദാർ ആണ് വിജയികളെ പ്രഖ്യാപിച്ചത്. രണ്ടു വിഭാഗങ്ങളിലുമായി 200ലധികം എൻട്രികളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.