മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ‘സസ്നേഹം കോഴിക്കോട്’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിനും ഫാമിലി ഫെസ്റ്റിനും ഉജ്ജ്വല സമാപനം. മബേല മസ്കത്ത് മാളിന് സമീപമുള്ള ഫുട്ബാൾ ഗ്രൗണ്ടിൽ 16 ടീമുകൾ തമ്മിൽ മാറ്റുരച്ച ഫുട്ബാൾ ടൂർണമെന്റ് അലസലാമ പൊളി ക്ലിനിക് മാനേജിങ് ഡയറക്ടർ ഡോക്ടർ സിദ്ദീഖ് മങ്കട കിക്ഓഫ് ചെയ്ത് സമാരംഭം കുറിച്ചു. വാശിയേറിയ മത്സരത്തിൽ മസ്കത്ത് ഹാമേർസ് ജേതാക്കളായി.
ടോപ് ടെൻ ബർക രണ്ടാം സ്ഥാനവും ഫിഫ മബേല മൂന്നാം സ്ഥാനവും നേടി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ടോപ്ടെൻ ബർകയുടെ ഹാഫിസ്, ടോപ് സ്കോറർ നെസ്റ്റോ എഫ്സി.യുടെ സാലി, ബെസ്റ്റ് ഗോൾ കീപ്പർ ആയി മസ്കത്ത് ഹാമേർസ് താരം അജു, ബെസ്റ്റ് ഡിഫെൻഡർ നൗഷാദ്, ബെസ്റ്റ് ടീം മാനേജർ ആയി ഫിഫ മെബേലയുടെ ഇബ്രാഹിം ഒറ്റപ്പാലം എന്നിവരെ തെരഞ്ഞടുത്തു. റിയലക്സ് എഫ്സിയാണ് ഫെയർ പ്ലേ അവാർഡ് കരസ്ഥമാക്കിയത്.
മൊഞ്ചുള്ള കോഴിക്കോട് എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച മെഹന്ദി ഫെസ്റ്റിൽ നാൽപതോളം സ്ത്രീകൾ പങ്കെടുത്തു. മിഠായിത്തെരുവും, കോഴിക്കോട് ബീച്ചും, മൊയ്തീൻ പള്ളിയും, പോറ്റെക്കാടിന്റെ കഥയും മിഷ്കാൽ പള്ളിയടക്കം നിരവധി ആശയങ്ങൾ മൈലാഞ്ചി കൈകളിൽ വിരിഞ്ഞു. ബഷിമ, ഫസീല ഷൌക്കത്ത്, സഫ മറിയം തുടങ്ങിയവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഒമാനിലെ പ്രമുഖ മെഹന്ദി സ്പെഷ്ലിസ്റ്റുകളായ ഷൗബി നൗഷാദ്, ദഹ്ഷാ എന്നിവരായിരുന്നു വിധി കർത്താകൾ.
കൂടാതെ സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുമായി കായിക വിനോദ മത്സരങ്ങളും സഘടിപ്പിച്ചു. സസ്നേഹം കോഴിക്കോട് പരിപാടി മസ്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. മസ്കത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് അഷ്റഫ് നാദാപുരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ പറമ്പത്ത് സ്വാഗതവും ട്രഷറർ റസാഖ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.