മസ്കത്ത്: ഒമാനിൽ വാഹനാപകടങ്ങൾ ഉയർന്നു. 15,200 അപകടങ്ങളാണ് വർഷത്തിെൻറ രണ്ടാം പാദത്തിലുണ്ടായത്. ഇതിൽ 3000 എണ്ണം വലിയ അപകടങ്ങളാണ്. വർഷത്തിെൻറ ആദ്യ പാദത്തെ അപേക്ഷിച്ച് അപകടങ്ങൾ 119 ശതമാനം ഉയർന്നതായി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി പുറത്തിറക്കിയ വാഹന ഇൻഷൂറൻസ് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു. ആക്സിഡൻറ് ക്ലെയിമുകൾ 121 ശതമാനം ഉയർന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 24,900 ക്ലെയിമുകളാണ് രണ്ടാംപാദത്തിലുണ്ടായത്. നഷ്ടപരിഹാരമായി 5.19 ദശലക്ഷം റിയാലും നൽകി.
ആദ്യ പാദത്തെ അപേക്ഷിച്ച് നഷ്ടപരിഹാര തുകയിൽ 189 ശതമാനത്തിെൻറയും കഴിഞ്ഞവർഷം രണ്ടാംപാദത്തെ അപേക്ഷിച്ച് 77 ശതമാനത്തിെൻറയും വർധനവുണ്ടായി. സാമ്പത്തികനഷ്ടം മാത്രമുണ്ടാക്കിയ ചെറുകിട അപകടങ്ങൾക്കായി കഴിഞ്ഞവർഷം ലഭിച്ചത് 16,400 ക്ലെയിമുകളാണ്. കഴിഞ്ഞവർഷം സമാന സമയമുണ്ടായത് 6500 ക്ലെയിമുകളാണ്. 2.18 ദശലക്ഷം റിയാലാണ് ഈ വിഭാഗത്തിൽ നഷ്ടപരിഹാരമായി നൽകിയത്. വലിയ അപകടങ്ങളുടെ വിഭാഗത്തിൽ ചികിത്സ ചെലവ് അടക്കം 3340 ക്ലെയിമുകൾ ലഭിച്ചു. 1.31 ദശലക്ഷം റിയാൽ ഈ വിഭാഗത്തിൽ നഷ്ടപരിഹാരം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. മരണങ്ങൾ സംഭവിച്ച അപകടങ്ങൾക്കായി 183 ക്ലെയിമുകളും ലഭിച്ചു. 1.87 ലക്ഷം റിയാലാണ് ഈയിനത്തിൽ നഷ്ടപരിഹാരം നൽകിയത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 95,000 റിയാലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.