മസ്കത്ത്: കരാറുകാരുടെ പിഴവുകള്‍മൂലം അനിശ്ചിതമായി നീണ്ട വിദ്യാഭ്യാസമന്ത്രാലയത്തിന്‍െറ പുതിയ ആസ്ഥാനത്തിന്‍െറ നിര്‍മാണം ഒടുവില്‍ പൂര്‍ത്തിയായി. മത്ര മേഖലയിലെ പഴയ കെട്ടിടത്തിലാണ് ഓഫിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സീബിലെ എയര്‍പോര്‍ട്സ് ഹൈറ്റ്സ് മേഖലയില്‍ പുതിയ ഓഫിസ് നിര്‍മിക്കാന്‍ 11 വര്‍ഷം മുമ്പാണ് അംഗീകാരം ലഭിച്ചത്. 10 വര്‍ഷം മുമ്പാണ് സ്വദേശി കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
എമര്‍ജന്‍സി വാതിലുകളിലും ഭിത്തികളിലും വിള്ളലുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് പൂര്‍ത്തീകരണം വൈകിയത്. ഒടുവില്‍ കെട്ടിടത്തിന്‍െറ രൂപരേഖയില്‍ മാറ്റംവരുത്തി നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു.
ഏതാണ്ട് 30 ദശലക്ഷം റിയാലാണ് കെട്ടിടത്തിന് ചെലവായത്. പ്രതീക്ഷിച്ചതിലും 20 ദശലക്ഷം റിയാല്‍ അധികമായി ചെലവഴിക്കേണ്ടിവന്നതായി ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടം 2013ഓടെ പൂര്‍ത്തിയാകുമെന്ന് 2012ല്‍ വിദ്യാഭ്യാസമന്ത്രി മദീഹ ശൈബാനി ശൂറാ കൗണ്‍സിലിനെ അറിയിച്ചിരുന്നു.
2013ല്‍ പദ്ധതി വൈകിച്ചവര്‍ക്കെതിരെ നടപടിക്ക് ശൂറാ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതനുസരിച്ച് നിര്‍മാണ കമ്പനിക്കെതിരെ മന്ത്രാലയം നടപടിയുമെടുത്തിരുന്നു. സര്‍ക്കാര്‍ പദ്ധതികളിലെ മാറ്റങ്ങള്‍, പൂര്‍ത്തീകരിക്കുന്നതിലെ കരാറുകാരുടെ കാലതാമസം എന്നിവമൂലം കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം റിയാല്‍ നഷ്ടമുണ്ടായതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.