തകര്‍ക്കാന്‍ ശ്രമിച്ചവര്‍ കോണ്‍ഗ്രസിന്‍െറ തിരിച്ചുവരവ് ആഗ്രഹിക്കുന്നു –മന്ത്രി എ.പി. അനില്‍കുമാര്‍

മസ്കത്ത്: കോണ്‍ഗ്രസിന്‍െറ തകര്‍ച്ച പ്രതീക്ഷിച്ചവരും അതിനായി ശ്രമിച്ചവരും ഇന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്‍െറ തിരിച്ചുവരവ് ആഗ്രഹിക്കുകയാണെന്ന് കേരള ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.  
ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച  ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ 130ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനുണ്ടായ തിരിച്ചടി താല്‍ക്കാലികമാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രസ്താവന ശരിയാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഇന്ത്യയുടെ നാനാഭാഗത്തുനിന്നും വരുന്നത്.  നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍പോലും തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗംഭീര തിരിച്ചുവരവ് നടത്തി. കഴിഞ്ഞമാസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ രത്ലം ലോക്സഭാ സീറ്റ് കോണ്‍ഗ്രസ് ബി.ജെ.പിയില്‍നിന്ന് തിരിച്ചുപിടിച്ചു. വിശുദ്ധ പശുക്കള്‍ എന്നും പാല്‍ ചുരത്തില്ളെന്ന യാഥാര്‍ഥ്യം ബി.ജെ.പി മനസ്സിലാക്കിത്തുടങ്ങി. അതിന്‍െറ പരിഭ്രാന്തിയില്‍നിന്നാണ് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഡെക്കാന്‍ ഹെറാള്‍ഡ് കേസില്‍ കുടുക്കാനുള്ള നീക്കം. കേരളത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരം നിലനിര്‍ത്തുകയും ഗുജറാത്ത് ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും 2019ല്‍ കേന്ദ്രത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റൂവി പാര്‍ക്ക് വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് സിദ്ദീഖ് ഹസന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി സംഘടനകളുടെ ചുമതലയുള്ള  കെ.പി.സി.സി സെക്രട്ടറി പി.ടി. അജയമോഹനന്‍, ഗ്ളോബല്‍ കമ്മിറ്റി അംഗം അയൂബ് എന്നിവര്‍ സംസാരിച്ചു. ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്‍.ഒ. ഉമ്മന്‍ സ്വാഗതവും ഒ.ഐ.സി.സി നിര്‍വാഹക സമിതി അംഗം അനീഷ് കടവില്‍ നന്ദിയും പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.