എണ്ണമേഖലയില്‍നിന്ന് പ്രവാസികളെ  പിരിച്ചുവിടാന്‍ മന്ത്രിതല സമിതി നിര്‍ദേശം 

മസ്കത്ത്: എണ്ണമേഖലയില്‍നിന്ന് പ്രവാസികളുടെ കൂട്ട പിരിച്ചുവിടലിന് കളമൊരുങ്ങുന്നു. വിവിധ മേഖലകളില്‍ പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ മന്ത്രിതല സമിതി നിര്‍ദേശിച്ചു.  സ്വദേശികളെ പിരിച്ചുവിടുന്നതിനുള്ള വിവിധ മാനദണ്ഡങ്ങളും സമിതി പുറപ്പെടുവിച്ചു. എണ്ണ മേഖലയിലെ കരാര്‍ കമ്പനികളില്‍നിന്നും മറ്റും സ്വദേശികളെ കൂട്ടമായി പിരിച്ചുവിട്ടത് പരിശോധിക്കുന്നതിനാണ് സമിതി രൂപവത്കരിച്ചത്. കരാര്‍ കാലാവധി കഴിഞ്ഞ പദ്ധതികളിലെ പ്രവാസി തൊഴിലാളികളെയാണ് പിരിച്ചുവിടേണ്ടത്. 
നഷ്ടമുള്ളതും സാധ്യത കുറഞ്ഞതുമായ കരാറുകളില്‍നിന്നും പ്രവാസി തൊഴിലാളികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണം. ഒരു സ്വദേശിയെ പിരിച്ചുവിടും മുമ്പ് ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കണം. സമാന തസ്തികയില്‍ പ്രവാസി ജോലിചെയ്യുമ്പോള്‍ സ്വദേശിക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. കമ്പനി നേടുന്ന പുതിയ കരാറുകളില്‍ സ്വദേശികളെ യോഗ്യതക്കും പരിചയത്തിനും അനുസരിച്ച് നിയമിക്കുകയും വേണം. 
ഈ മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടും തൊഴില്‍ നല്‍കാന്‍ കഴിയാത്ത സ്വദേശികളുടെ പട്ടിക ഉപകരാറുകാര്‍ പ്രധാന കരാറുകാര്‍ക്കും അവര്‍ എണ്ണ കമ്പനികള്‍ക്കും നല്‍കണം. 
തൊഴിലാളികളുടെ യോഗ്യതയും തൊഴില്‍ പരിചയവുമടക്കം വിശദീകരിച്ചുള്ള പട്ടികയില്‍ പിരിച്ചുവിട്ട വിദേശ തൊഴിലാളികളുടെ വിവരങ്ങളും ഉണ്ടാകണം. സ്വദേശികളെ പിരിച്ചുവിട്ടത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും പുതുതായി നേടുന്ന കരാറുകളില്‍ സ്വദേശികളെ നിയമിക്കുന്നുണ്ട് എന്ന് കരാറുകാരും എണ്ണ കമ്പനികളും ഉറപ്പാക്കണം. 
എണ്ണക്കമ്പനികള്‍ അനുയോജ്യമായ തൊഴില്‍മേഖലകളില്‍ ഇവരെ പരിശീലനം നല്‍കി നിയമിക്കണം. തൊഴില്‍ മാറ്റം അടക്കമുള്ളവക്ക് വേണ്ട ചെലവുകള്‍ കമ്പനികള്‍ വഹിക്കണമെന്നും സമിതി നിര്‍ദേശിച്ചു. 
സ്വകാര്യ മേഖലയിലേക്കുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനൊപ്പം സ്വദേശികളുടെ തൊഴില്‍സാഹചര്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെന്ന് സമിതി അറിയിച്ചു. എണ്ണമേഖലയില്‍നിന്ന് നേരത്തേ സ്വദേശികളെ പിരിച്ചുവിട്ടത് പുനപ്പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പിരിച്ചുവിട്ടത് മാനദണ്ഡങ്ങള്‍ പാലിച്ചാണോയെന്ന് ഉറപ്പാക്കണം. 
ആയിരത്തിലധികം സ്വദേശി തൊഴിലാളികളെ എണ്ണമേഖലയില്‍ നിന്ന് പിരിച്ചുവിട്ടത് കോലാഹലങ്ങള്‍ക്കിടയാക്കിയിരുന്നു.എണ്ണവിലയുടെ ഇടിവിനെ തുടര്‍ന്ന് കരാറുകള്‍ ലഭിക്കുന്നില്ളെന്ന് കാട്ടിയാണ് കമ്പനികള്‍ സ്വദേശി ജീവനക്കാരെ ഒഴിവാക്കിയത്.  തുടര്‍ന്ന് പണിമുടക്ക് ആഹ്വാനവുമായി ട്രേഡ് യൂനിയനുകള്‍ രംഗത്തത്തെിയിരുന്നു. ഇതത്തേുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മന്ത്രിതല സമിതി രൂപവത്കരിച്ചത്. സമിതി തീരുമാനം നടപ്പാകുന്നതോടെ സാമ്പത്തിക സ്ഥിതി കുറഞ്ഞ കമ്പനികളില്‍നിന്നടക്കം പ്രവാസികളെ ഒഴിവാക്കേണ്ടിവരും. 
നിരവധി മലയാളികള്‍ ഈ രംഗത്ത് തൊഴിലെടുക്കുന്നുണ്ട്. പലരും കുടുംബമായി താമസിക്കുന്നവരായതിനാല്‍ പിരിച്ചുവിടല്‍ ഇവര്‍ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.