സലാല: ‘ഒരുമിക്കാം ഒത്തുകളിക്കാം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ബാലോത്സവം 2016 , സലാലയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. നാലു മുതല്‍ 12 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പബ്ളിക് പാര്‍ക്കില്‍ നടത്തിയ പരിപാടിയില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് ആര്‍ത്തുല്ലസിക്കാന്‍ എത്തിയത്. ഡാന്‍സിങ് ലാഡറില്‍ ഉയരത്തില്‍ കയറിയും ക്രോസ് ബാറില്‍ സാഹസികമായി നടന്നും, മിറര്‍ വാക്കില്‍ കാല്‍വെച്ചും മരം കയറിയുമെല്ലാം ചെറിയ അവധിക്കാലത്തെ ഒരു പകല്‍ അവര്‍ അവിസ്മരണീയമാക്കി. രാവിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ മന്‍പ്രീത് സിങ് ബാലോത്സവം ഉദ്ഘാടനം ചെയ്തു. ഐ.എം.ഐ പ്രസിഡന്‍റ് കെ. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ബാലോത്സവ കണ്‍വീനര്‍ കെ. ഷൗക്കത്തലി മാസ്റ്റര്‍, വനിത വിങ് പ്രസിഡന്‍റ് ഉമ്മുല്‍ വാഹിദ, യാസ് വൈസ് പ്രസിഡന്‍റ് അന്‍സാര്‍ എന്നിവര്‍ സംബന്ധിച്ചു.
സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് അഫ്നാന്‍ ഒന്നാം സ്ഥാനവും അഫ്നാന്‍ അസ്ലം, നദ ബഷീര്‍ എന്നിവര്‍ രണ്ടാംസ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ മര്‍വ സലാഹുദ്ദീന്‍ ഒന്നാംസ്ഥാനവും മുഹമ്മദ് അഫ്കാര്‍ രണ്ടാം സ്ഥാനവും മുഹമ്മദ് മിന്‍ഹാജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയറില്‍ മനു കൃഷ്ണനാണ് ഒന്നാമതത്തെിയത്. മിസ്ഹബ് രണ്ടാമതും സൈന ഫാത്തിമ മൂന്നാമതുമായി. കിഡ്സില്‍ ആലിയ ബഷീര്‍ ഒന്നാമതും സയാന സിറാജ് രണ്ടാമതും മധുവിദ പിലാക്കാട്ട് മൂന്നാമതുമത്തെി. വിജയികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് വൈസ് ചെയര്‍മാന്‍ യു.പി. ശശീന്ദ്രന്‍, എ.എം.ഐ പി.ടി.എ. പ്രസിഡന്‍റ് ശംസുദ്ദീന്‍ തലശ്ശേരി, ആര്‍ട്ടിസ്റ്റ് ചന്തു ചന്ദ്രന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബാലസംഘം കോഓഡിനേറ്റര്‍ സലില്‍ ബാബു, അബ്ദുല്ല മുഹമ്മദ്, യു.എ. ലത്തീഫ്, നൗഷാദ് മൂസ, സാബുഖാന്‍, ഷജില്‍ ബിന്‍ ഹസന്‍, മദീഹ സാദിഖ്, സാജിദ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.