എണ്ണമേഖലയില്‍ കൂടുതല്‍  സ്വദേശിവത്കരണം നടപ്പാക്കും

മസ്കത്ത്: എണ്ണമേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ അധികൃതര്‍ നീക്കം നടത്തുന്നു. ഇതിനായി സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതടക്കമുള്ള പദ്ധതികളാണ് അധികൃതര്‍ക്ക് മുന്നിലുള്ളത്. 
എണ്ണവില ഇടിഞ്ഞ സാഹചര്യത്തില്‍ നിരവധി സ്വദേശികള്‍ തൊഴില്‍രംഗത്ത് പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. നിലവില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്ന വിദേശികളെ ഒഴിവാക്കിയായിരിക്കും പദ്ധതികള്‍ നടപ്പാക്കുകയെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം വക്താവ് പറഞ്ഞു.  എണ്ണ, ഗ്യാസ് ഉല്‍പാദന മേഖലകളിലും അനുബന്ധ മേഖലയിലും സ്വദേശി യുവാക്കള്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്. പതിനായിരക്കണക്കിന് തസ്തികകളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ ജോലിക്ക് നിശ്ചയിക്കാന്‍ പോവുന്നുവെന്നത് രഹസ്യമല്ളെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ 71 യുവ ഒമാനികള്‍ക്ക് അസിസ്റ്റന്‍റ് ട്രില്ലര്‍മാരായി പരീശീലനം നല്‍കിയിരുന്നു. 
ഡെല്‍മാ എനര്‍ജി കമ്പനിയുടെ എണ്ണക്കിണറുകളിലാണ് ഇവര്‍ക്ക് പരിശീലനം ലഭിച്ചത്. ഈ വര്‍ഷമാദ്യം 195 സ്വദേശി യുവാക്കള്‍ക്ക് 6ജി വെല്‍ഡിങ്ങില്‍ പരിശീലനം നല്‍കിയിരുന്നു. 
പൈപ്പ് ഫിറ്റിങ്, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, ഇന്‍സ്ട്രുമെന്‍റല്‍ ടെക്നീഷ്യന്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. ഇത്തരം പരിശീലനമേഖലയിലേക്ക് യുവാക്കള്‍ മുന്നോട്ടുവരണം. എണ്ണമേഖലയടക്കമുള്ള സാങ്കേതികവിദ്യാ മേഖലയിലേക്ക് സ്വദേശികള്‍ എത്തുന്നത് വിദേശികള്‍ക്ക് തിരിച്ചടിയാവും. 
ആയിരക്കണക്കിന് വിദേശികള്‍ക്ക് ഇതുവഴി തൊഴില്‍ നഷ്ടപ്പെടും. 
നിലവില്‍ എണ്ണ വിലയിടിവു കാരണം നിരവധി വിദേശികള്‍ക്ക് എണ്ണമേഖലയിലടക്കം  തൊഴില്‍ നഷ്ടമുണ്ടായിരുന്നു. പ്രത്യേക പരിശീലനം നേടിയ സ്വദേശികള്‍ ഈ മേഖലയിലത്തെുന്നത് വിദേശികളെ പ്രതികൂലമായി ബാധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.