എണ്ണവിലയിടിവ്: എണ്ണക്കമ്പനികള്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍  വായ്പയെടുക്കുന്നു

മസ്കത്ത്: പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര ബാങ്കുകളില്‍നിന്ന് കടമെടുക്കാന്‍ ഒരുങ്ങുന്നു. പെട്രോളിയം ഡെവലപ്മെന്‍റ് ഒമാനും ഒമാന്‍ ഓയില്‍ കമ്പനിയും ചേര്‍ന്ന് 4.35 ശതകോടി ഡോളറാകും കടമെടുക്കുക. എണ്ണവില താഴ്ചയില്‍തന്നെ തുടരുന്നതിനാലാണ് കമ്പനികള്‍ ധനവിപണിയിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരായതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാറാണ് പെട്രോളിയം ഡെവലപ്മെന്‍റ് ഒമാന്‍െറ പ്രധാന ഓഹരിയുടമകള്‍. 
റോയല്‍ ഡച്ച് ഷെല്ലും ടോട്ടലും പാര്‍ട്ടെക്സ് ഓയില്‍ ആന്‍ഡ് ഗ്യാസുമാണ് മറ്റ് ഓഹരി പങ്കാളികള്‍. 2.5 ശതകോടി ഡോളറാണ് പി.ഡി.ഒ വായ്പയെടുക്കാന്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2014 സെപ്റ്റംബറില്‍ ഒപ്പിട്ട 1.85 ശതകോടി ഡോളറിന്‍െറ വായ്പാ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്ന് കാട്ടിയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒമാന്‍ ഓയില്‍ കമ്പനി ബാങ്കുകളെ സമീപിച്ചത്. കമ്പനിയുടെ ഉല്‍പാദക ശൃംഖലയുടെ നീളം വര്‍ധിപ്പിക്കുന്നതിനാകും ഈ തുക വിനിയോഗിക്കുകയെന്ന് കമ്പനിയുമായി ബന്ധപ്പെട്ട പേര് വ്യക്തമാക്കാത്തവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, വാര്‍ത്തയോട് ഒൗദ്യോഗികമായി പ്രതികരിക്കാന്‍ ഒമാന്‍ ഓയില്‍ വിസമ്മതിച്ചു. പി.ഡി.ഒ ആകട്ടെ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ളെന്നും റിപ്പോര്‍ട്ട് പറയുന്നു. യു.എ.ഇയെയും സൗദി അറേബ്യയെയും ഖത്തറിനെയും പോലെ വന്‍തുകയുടെ കരുതല്‍ ധനശേഖരത്തിന്‍െറ അഭാവമാണ് ഒമാനെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെപോലെ ഈ വര്‍ഷവും കമ്മി ബജറ്റ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ, പദ്ധതി പൂര്‍ത്തീകരണത്തിന് സര്‍ക്കാര്‍ ധനസഹായത്തെയാണ് എണ്ണക്കമ്പനികള്‍ ആശ്രയിച്ചിരുന്നത്. 
എന്നാല്‍, സാമ്പത്തിക ഞെരുക്കത്തിന്‍െറ പശ്ചാത്തലത്തില്‍ പി.ഡി.ഒയുടെ പദ്ധതികള്‍ക്ക് ഭാവിയില്‍ തുക വേണ്ടിവരുന്ന പക്ഷം അന്താരാഷ്ട്ര വിപണിയില്‍നിന്ന് കടമെടുക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എണ്ണമന്ത്രി മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി അറിയിച്ചിരുന്നു. പര്യവേക്ഷണത്തിനും മറ്റുമുള്ള ചെലവിലേക്ക് ഒരു ശതകോടി ഡോളറിന്‍െറ വായ്പ വാങ്ങാന്‍ പദ്ധതിയുണ്ടെന്ന് ഒമാന്‍ ഓയില്‍ ചീഫ് എക്സിക്യൂട്ടിവിനെ ഉദ്ധരിച്ച് കഴിഞ്ഞമാസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.