ഒമാന്‍ റെയില്‍ മുന്നോട്ടുതന്നെ,  ജോലികള്‍ പുരോഗമിക്കുന്നു

മസ്കത്ത്: എണ്ണവിലയിടിവ് ഒമാന്‍ റെയില്‍ പദ്ധതിയെ ബാധിച്ചിട്ടില്ളെന്നും രാജ്യത്തെ ചരക്ക് ഗതാഗത, കൈമാറ്റ മേഖലയില്‍ സുപ്രധാന നാഴികക്കല്ലാവുന്ന പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നും അധികൃതര്‍. ജി.സി.സി രാഷ്ട്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 2117 കിലോമീറ്റര്‍ ദൈര്‍ഘ്യവും ശതകോടി ഡോളര്‍ ചെലവുവരുന്നതുമായ ജി.സി.സി റെയില്‍ പദ്ധതി 2018ല്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ ചില അംഗരാഷ്ട്രങ്ങള്‍ പദ്ധതി നടപ്പാക്കുന്നത് താല്‍ക്കാലികമായി നീട്ടിവെച്ചിട്ടുണ്ട്. എന്നാല്‍, ഒമാന്‍ റെയില്‍ എന്നറിയപ്പെടുന്ന ആഭ്യന്തര റെയില്‍വേ നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ട ജോലികള്‍ നടന്നുവരുന്നതായി ഒമാന്‍ ഗ്ളോബല്‍ ലോജിസ്റ്റിക് ഗ്രൂപ് ചീഫ് കമേഴ്സ്യല്‍ ഓഫിസര്‍ ജോണ്‍ ലെസ്നിവെസ്കി അറിയിച്ചു. 
രാജ്യത്തെ മൂന്നു പ്രധാന തുറമുഖങ്ങളായ സലാല, സൊഹാര്‍, ദുകം എന്നിവിടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് റെയില്‍വേ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്‍െറ ചരക്ക്, ഗതാഗത കൈമാറ്റ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം തന്നെ ഉണ്ടാകും. ജി.സി.സി റെയില്‍വേ യാഥാര്‍ഥ്യമാക്കുന്നതോടെ ഈ തുറമുഖങ്ങളെ ജി.സി.സി റെയില്‍വേ ശൃംഖലയുമായും ബന്ധിപ്പിക്കാന്‍ കഴിയും. മറ്റ് ജി.സി.സി രാഷ്ട്രങ്ങള്‍ക്കൊപ്പമാണ് ഒമാനും റെയില്‍വേ പദ്ധതി ആസൂത്രണം ചെയ്തത്. 
ജി.സി.സി റെയില്‍ പദ്ധതി സംബന്ധിച്ച് വരുന്ന മാസങ്ങളില്‍ മന്ത്രിമാരുടെ സമ്മേളനം വിലയിരുത്തല്‍ നടത്തും. രാജ്യത്തിന്‍െറ ചരക്ക് ഗതാഗത ശൃംഖലയില്‍ അനിവാര്യ ഘടകമായ ഒമാന്‍ റെയില്‍ എത്രയും വേഗം വിജയകരമായി നടപ്പാക്കേണ്ടതുണ്ടെന്നും ജോണ്‍ ലെസ്നിവെസ്കി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.