ഒമാന്‍ എണ്ണവില  30 ഡോളറില്‍ താഴെ

മസ്കത്ത്: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന കുറവ് ഒമാന്‍ എണ്ണയെയും ബാധിക്കുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍  വില കുറഞ്ഞതോടെ ഒമാന്‍ അസംസ്കൃത എണ്ണ വീപ്പക്ക് 30 ഡോളറില്‍ താഴെയത്തെി. തിങ്കളാഴ്ച ദുബൈ മര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ചില്‍ ഒമാന്‍ എണ്ണയുടെ വില്‍പന ഒരു വീപ്പക്ക് 28.36 ഡോളറിനാണ് നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയെ അപേക്ഷിച്ച് 1.21 ഡോളര്‍ ആണ് കുറഞ്ഞത്. വെള്ളിയാഴ്ചയും വില കുറഞ്ഞ് 29.57 ഡോളറിനാണ് വില്‍പന നടന്നത്. 2015 ഡിസംബറിനെ അപേക്ഷിച്ച് 3.75 ഡോളറിന്‍െറ കുറവാണ് ഉണ്ടായിട്ടുള്ളത്.  എണ്ണവില ഇടിവിനൊപ്പം മസ്കത്ത് ഓഹരി വിപണിയും താഴേക്ക് പോകുകയാണ്. തിങ്കളാഴ്ച 27.7 പോയന്‍റിന്‍െറ നഷ്ടമാണ് വിപണിയിലുണ്ടായത്. 5365.16 പോയന്‍റില്‍ വിപണനം ആരംഭിച്ച സൂചിക 5337.44 പോയന്‍റിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. മസ്കത്ത് ഓഹരി വിപണിയുടെ മൂല്യം .26 ശതമാനം കുറഞ്ഞ് 15.74 ബില്യന്‍ റിയാല്‍ ആകുകയും ചെയ്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.