മസ്കത്ത്: രാജ്യത്ത് ഇന്നുമുതൽ പെട്രോളിനും ഡീസലിനും വില കുറയുമെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രാലയം. എം95 െൻറയും എം 91 ഗ്രേഡ് പെട്രോളിെൻറയും വിലയിൽ ആറു ബൈസയുടെ വീതം കുറവാണ് വരുത്തിയിരിക്കുന്നത്.
ഡീസൽ വിലയിൽ എട്ടു ബൈസയുടെയും കുറവു വരുത്തി. മൂന്നു മാസത്തിനിടെ ഇതാദ്യമായാണ് ഇന്ധനവിലയിൽ സർക്കാർ കുറവ് വരുത്തുന്നത്. ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതിെൻറ ഫലമായാണ് ഇന്ധനവിലയിൽ കുറവുവരുത്തിയത്. എം 95 ലിറ്ററിന് 192 ബൈസയാണ് ഇന്നുമുതൽ നൽകേണ്ടത്. എം 91ന് 180 ബൈസയും ഡീസലിന് 200 ബൈസയും നൽകണം. കഴിഞ്ഞമാസം എം95ന് 198 ബൈസയും ഡീസലിന് 208 ബൈസയുമായിരുന്നു വില. എം91െൻറ വിലയാകെട്ട മന്ത്രിസഭാ കൗൺസിലിെൻറ ഉത്തരവ് പ്രകാരം ഫെബ്രുവരിയിലെ വിലയായ 186 ബൈസയിൽ നിജപ്പെടുത്തിയിരിക്കുകയായിരുന്നു. 2016 ജനുവരിയിൽ ഇന്ധന വിലനിയന്ത്രണം നീക്കിയ ശേഷം പെട്രോളിനും ഡീസലിനും രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു കഴിഞ്ഞമാസം. വിലയിൽ വരുത്തിയ ചെറിയ കുറവ് പണെപ്പരുപ്പത്തിന് ആശ്വാസമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ധനവിലയിലെ വർധനവിെൻറ ഫലമായി പണെപ്പരുപ്പം വർധിക്കുന്ന കാഴ്ചക്ക് കഴിഞ്ഞ മാസങ്ങൾ സാക്ഷ്യം വഹിച്ചിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഫെബ്രുവരിയിലെ പണപ്പെരുപ്പത്തിൽ 2.38 ശതമാനത്തിെൻറ വർധന രേഖപ്പെടുത്തിയിരുന്നു.
ഉപ വിഭാഗങ്ങളുടെ കണക്കെടുക്കുേമ്പാൾ 9.33 ശതമാനം ഉയർന്ന ഗതാഗത ചെലവാണ് പണപ്പെരുപ്പത്തിലെ വർധനക്ക് പ്രധാന കാരണമായത്. പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിലെ കുറവാണ് ഫെബ്രുവരിയിൽ പണപ്പെരുപ്പം പിടിച്ചുനിർത്തിയത്. എം95 ഗ്രേഡ് പെട്രോളിെൻറ ഉയർന്ന വില നിമിത്തം എം91 ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായും കണക്കുകൾ പറയുന്നു.
ഫെബ്രുവരിയിൽ എം91െൻറ വിൽപന മുൻ വർഷത്തെ അപേക്ഷിച്ച് 52 ശതമാനമാണ് വർധിച്ചത്. എം95െൻറ വിൽപനയാകെട്ട 13 ശതമാനം താഴ്ന്നതായും എണ്ണ,പ്രകൃതി വാതക മന്ത്രാലയത്തിെൻറ ഒടുവിലത്തെ കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.