മെ​ഡി​ക്ക​ൽ ടൂ​റി​സം: പ്ര​ദ​ർ​ശ​നം ഇ​ന്ന്​ സ​മാ​പി​ക്കും

മസ്കത്ത്: ഇൗസ്റ്റ് എക്സിബിഷൻസി​െൻറ ആഭിമുഖ്യത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സ​െൻററിൽ നടന്നുവരുന്ന മെഡിക്കൽ ടൂറിസം പ്രദർശനം ഇന്ന് സമാപിക്കും. ചൊവ്വാഴ്ച ആരോഗ്യമന്ത്രാലയം ഉപദേഷ്ടാവ് സുൽത്താൻ ബിൻ യഅ്റൂബ് അൽ ബുസൈദി ഉദ്ഘാടനം ചെയ്ത പ്രദർശനത്തിൽ 25 രാഷ്ട്രങ്ങളിൽനിന്നായി നൂറിലധികം ആശുപത്രികളുടെയും മെഡിക്കൽ സ​െൻററുകളുടെയും പ്രതിനിധികളാണ് പെങ്കടുത്തത്. ഇന്ത്യയിൽ നിന്ന് 17 സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പെങ്കടുക്കുന്നത്. കേരളത്തെ പ്രതിനിധാനംചെയ്ത് കൊച്ചി ആസ്റ്റർ മെഡിസിറ്റി, എ.ആർ.എം.സി െഎ.വി.എഫ് ഫെർട്ടിലിറ്റി സ​െൻറർ, ആസ്റ്റർ മിംസ്, പുനർനവ ആയുർവേദ ഹോസ്പിറ്റൽ, ആയുർഗ്രീൻ ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയാണ് പ്രദർശനത്തിൽ പെങ്കടുത്തത്. മികച്ച പ്രതികരണമായിരുന്നു ഇൗ വർഷത്തെ പ്രദർശനത്തിനെന്ന് സംഘാടകർ പറഞ്ഞു. ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യ, ജർമനി, തുനീഷ്യ, ജോർഡൻ, തുർക്കി, തായ്ലൻഡ്, പാകിസ്താൻ, യു.എ.ഇ തുടങ്ങിയ രാഷ്ട്രങ്ങളിൽനിന്നുള്ള സ്ഥാപനങ്ങളും പെങ്കടുക്കുന്നുണ്ട്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം കേരളത്തിൽനിന്നുള്ളതടക്കം സ്ഥാപനങ്ങളുടെ സ്റ്റാളുകളിൽ ലഭ്യമായിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്റ്റാളുകളിൽ തിരക്കേറെയായിരുന്നു. ഇന്ത്യൻ മെഡിക്കൽ ടൂറിസത്തി​െൻറ സാധ്യത മുൻനിർത്തി അടുത്ത വർഷം വിപുലമായ തോതിൽ പ്രദർശനം സംഘടിപ്പിക്കുന്നത് ആലോചനയിലുണ്ടെന്ന് സംഘാടകർ പറഞ്ഞു. രാവിലെ 11 മുതൽ രാത്രി 8.30 വരെയാണ് പ്രദർശനത്തിൽ പ്രവേശന സമയം. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.