മസ്കത്ത്: ഒമാനിൽ 685 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 106575 ആയി. ചികിത്സയിലിരുന്ന എട്ടുപേർ കൂടി ഞായറാഴ്ച മരണപ്പെട്ടു. മൊത്തം 1046 പേരാണ് ഇതുവരെ മരണപ്പെട്ടത്. 382 പേർ കൂടി രോഗ മുക്തരായി. 93222 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 87.4 ശതമാനമാണ് രോഗമുക്തി നിരക്ക്. 55 പേരെ കൂടി ആശുപത്രികളിൽ
പ്രവേശിപ്പിച്ചു. 543 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 213 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
പുതിയ രോഗികളിൽ 314 പേരും മസ്കത്തിലാണ്. സീബ്-110, ബോഷർ-70, മസ്കത്ത്-62, മത്ര-45, അമിറാത്ത്-22, ഖുറിയാത്ത്-അഞ്ച് എന്നിങ്ങനെയാണ് വിലായത്ത് തലത്തിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയിലെ 115 പേരിൽ 76ഉം സുഹാറിലാണ്. സുവൈഖ്-12, ഷിനാസ്-ഒമ്പത്, സഹം-എട്ട്, ലിവ-ഏഴ്, ഖാബൂറ-മൂന്ന് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ എണ്ണം. തെക്കൻ ബാത്തിനയിലെ പുതിയ രോഗികളുടെ എണ്ണം 72 ആണ്. ഇതിൽ 39ഉം ബർക്കയിലാണ്. റുസ്താഖ്-13, മുസന്ന-12, വാദി മആവിൽ-നാല്, നഖൽ-മൂന്ന്, അവാബി-ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ എണ്ണം. ദാഖിലിയയിൽ 71 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിസ്വ-30, ബഹ്ല-11, ഇസ്കി-എട്ട്, ആദം-ഏഴ്, ബിഡ്ബിദ്-ഏഴ്, സമാഇൗൽ-ആറ്, അൽ ഹറ-രണ്ട് എന്നിങ്ങനെയാണ് വിലായത്തുതലത്തിലെ രോഗികളുടെ എണ്ണം. ദോഫാറിലെ 46 പേരിൽ 44 ഉം സലാലയിലാണ്. തുംറൈത്തിൽ രണ്ട് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. തെക്കൻ ശർഖിയ-18, ദാഹിറ-17, വടക്കൻ ശർഖിയ -15, ബുറൈമി-എട്ട്, അൽ വുസ്ത-ആറ്, മുസന്ദം-മൂന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.