Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 685 പേർക്ക്​...

ഒമാനിൽ 685 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ 685 പേർക്ക്​ കൂടി കോവിഡ്​
cancel

മസ്​കത്ത്​: ഒമാനിൽ 685 പേർക്ക്​ കൂടി പുതുതായി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 106575 ആയി. ചികിത്സയിലിരുന്ന എട്ടുപേർ കൂടി ഞായറാഴ്​ച മരണപ്പെട്ടു. മൊത്തം 1046 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 382 പേർ കൂടി രോഗ മുക്​തരായി. 93222 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. 87.4 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. 55 പേരെ കൂടി ആശുപത്രികളിൽ


പ്രവേശിപ്പിച്ചു. 543 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 213 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ​ുള്ളത്​.


പുതിയ രോഗികളിൽ 314 പേരും മസ്​കത്തിലാണ്​. സീബ്​-110, ബോഷർ-70, മസ്​കത്ത്​-62, മത്ര-45, അമിറാത്ത്​-22, ഖുറിയാത്ത്​-അഞ്ച്​ എന്നിങ്ങനെയാണ്​ വിലായത്ത്​ തലത്തിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയിലെ 115 പേരിൽ 76ഉം സുഹാറിലാണ്​. സുവൈഖ്​-12, ഷിനാസ്​-ഒമ്പത്​, സഹം-എട്ട്​, ലിവ-ഏഴ്​, ഖാബൂറ-മൂന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ എണ്ണം. തെക്കൻ ബാത്തിനയിലെ പുതിയ രോഗികളുടെ എണ്ണം 72 ആണ്​. ഇതിൽ 39ഉം ബർക്കയിലാണ്​. റുസ്​താഖ്​-13, മുസന്ന-12, വാദി മആവിൽ-നാല്​, നഖൽ-മൂന്ന്​, അവാബി-ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റിടങ്ങളിലെ എണ്ണം. ദാഖിലിയയിൽ 71 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. നിസ്​വ-30, ബഹ്​ല-11, ഇസ്​കി-എട്ട്​, ആദം-ഏഴ്​, ബിഡ്​ബിദ്​-ഏഴ്​, സമാഇൗൽ-ആറ്​, അൽ ഹറ-രണ്ട്​ എന്നിങ്ങനെയാണ്​ വിലായത്തുതലത്തിലെ രോഗികളുടെ എണ്ണം. ദോഫാറിലെ 46 പേരിൽ 44 ഉം സലാലയിലാണ്​. തുംറൈത്തിൽ രണ്ട്​ പേർക്കും വൈറസ്​ ബാധ സ്​ഥിരീകരിച്ചു. തെക്കൻ ശർഖിയ-18, ദാഹിറ-17, വടക്കൻ ശർഖിയ -15, ബുറൈമി-എട്ട്​, അൽ വുസ്​ത-ആറ്​, മുസന്ദം-മൂന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story