ഒമാനിൽ 692 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

മസ്​കത്ത്​: കഴിഞ്ഞ മൂന്ന്​ ദിവസത്തിനിടെ ഒമാനിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​ 692 പേർക്ക്​. ​ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 87072 ആയി. 578 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. 82406 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. 94.6 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. 23 പേർ കൂടി മരണപ്പെട്ടു. 728 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 58 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 447 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 155 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.