ഒമാനിൽ 834 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ 834 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 102648 ആയി. 675 പേർ കൂടി രോഗമുക്​തരായി. 91275 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. അഞ്ച്​ പേർ കൂടി മരണപ്പെട്ടു. ആകെ മരിച്ചവരുടെ എണ്ണം 990 ആയി ഉയർന്നു. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 557 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 210 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​. പുതിയ രോഗികളുടെ എണ്ണത്തിൽ മസ്​കത്ത്​ ഗവർണറേറ്റ്​ തന്നെയാണ്​ ഇന്നും മുന്നിൽ. 363 പേർക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. സീബിൽ 134 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ബോഷർ-86, മസ്​കത്ത്​-61, മത്ര-49, അമിറാത്ത്​-18, ഖുറിയാത്ത്​ -15 എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയിലെ 114 പുതിയ രോഗികളിൽ 70 പേരും സുഹാറിലാണ്​. സഹം-11, ഷിനാസ്​-10, ലിവ-10, ഖാബൂറ-എട്ട്​, സുവൈഖ്​-അഞ്ച്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ രോഗികളുടെ എണ്ണം. ദോഫാർ ഗവർണറേറ്റിൽ 111 പേർക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതിൽ 106 പേരും സലാലയിൽ നിന്നാണ്​. സദായിലും മസ്​യൂനയിലും രണ്ട്​ വീതവും തുംറൈത്തിൽ ഒരാൾക്കും കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. തെക്കൻ ബാത്തിനയിൽ 77 പുതിയ രോഗികളാണ്​ ഉള്ളത്​. ഇതിൽ 39 പേരും ബർക്കയിലാണ്​. റുസ്​താഖ്​-19, മുസന്ന-14, നഖൽ-രണ്ട്​, അവാബി-രണ്ട്​, വാദി അൽ മആവിൽ-ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ എണ്ണം. ദാഖിലിയയിൽ 68 പേരാണ്​ പുതുതായി വൈറസ്​ ബാധിതരായത്​. ഇതിൽ 31 പേരും നിസ്​വയിലാണ്​. സമാഇൗൽ, ആദം എന്നിവിടങ്ങളിൽ എട്ട് വീതവും ബിഡ്​ബിദ്​, ഇസ്​കി, ബഹ്​ല എന്നിവിടങ്ങളിൽ ആറ്​ വീതവും മനായിൽ രണ്ടും അൽ ഹംറയിൽ ഒന്നും പുതിയ രോഗികളുണ്ട്​. ദാഹിറയിലെ 48 പേരിൽ 41 പേരും ഇബ്രിയിലാണ്​. വടക്കൻ ശർഖിയ-19, തെക്കൻ ശർഖിയ-18, ബുറൈമി-13, മുസന്ദം -രണ്ട്​, അൽ വുസ്​ത-ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT