ഒമാനിൽ 834 പേർക്ക് കൂടി കോവിഡ്
text_fields
മസ്കത്ത്: ഒമാനിൽ 834 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 102648 ആയി. 675 പേർ കൂടി രോഗമുക്തരായി. 91275 പേരാണ് ഇതുവരെ രോഗമുക്തരായത്. അഞ്ച് പേർ കൂടി മരണപ്പെട്ടു. ആകെ മരിച്ചവരുടെ എണ്ണം 990 ആയി ഉയർന്നു. 64 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 557 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 210 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. പുതിയ രോഗികളുടെ എണ്ണത്തിൽ മസ്കത്ത് ഗവർണറേറ്റ് തന്നെയാണ് ഇന്നും മുന്നിൽ. 363 പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. സീബിൽ 134 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ബോഷർ-86, മസ്കത്ത്-61, മത്ര-49, അമിറാത്ത്-18, ഖുറിയാത്ത് -15 എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയിലെ 114 പുതിയ രോഗികളിൽ 70 പേരും സുഹാറിലാണ്. സഹം-11, ഷിനാസ്-10, ലിവ-10, ഖാബൂറ-എട്ട്, സുവൈഖ്-അഞ്ച് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. ദോഫാർ ഗവർണറേറ്റിൽ 111 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 106 പേരും സലാലയിൽ നിന്നാണ്. സദായിലും മസ്യൂനയിലും രണ്ട് വീതവും തുംറൈത്തിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ബാത്തിനയിൽ 77 പുതിയ രോഗികളാണ് ഉള്ളത്. ഇതിൽ 39 പേരും ബർക്കയിലാണ്. റുസ്താഖ്-19, മുസന്ന-14, നഖൽ-രണ്ട്, അവാബി-രണ്ട്, വാദി അൽ മആവിൽ-ഒന്ന് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ എണ്ണം. ദാഖിലിയയിൽ 68 പേരാണ് പുതുതായി വൈറസ് ബാധിതരായത്. ഇതിൽ 31 പേരും നിസ്വയിലാണ്. സമാഇൗൽ, ആദം എന്നിവിടങ്ങളിൽ എട്ട് വീതവും ബിഡ്ബിദ്, ഇസ്കി, ബഹ്ല എന്നിവിടങ്ങളിൽ ആറ് വീതവും മനായിൽ രണ്ടും അൽ ഹംറയിൽ ഒന്നും പുതിയ രോഗികളുണ്ട്. ദാഹിറയിലെ 48 പേരിൽ 41 പേരും ഇബ്രിയിലാണ്. വടക്കൻ ശർഖിയ-19, തെക്കൻ ശർഖിയ-18, ബുറൈമി-13, മുസന്ദം -രണ്ട്, അൽ വുസ്ത-ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.