ന്യൂ​ന​മ​ർ​ദം; ഇ​ന്നു മു​ത​ൽ മ​ഴ​ക്ക് സാ​ധ്യ​ത

മ​സ്ക​ത്ത്: രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച​വ​രെ ഒ​മാ​നി​ൽ ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ക​​ന്ദ്രം അ​റി​യി​ച്ചു.

അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി മു​സ​ന്ദം, തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന, മ​സ്‌​ക​ത്ത്, തെ​ക്ക​ൻ ശ​ർ​ഖി​യ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വ്യ​ത്യ​സ്‌​ത തീ​വ്ര​ത​യി​ലു​ള്ള മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ മു​സ​ന്ദം, തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന, മ​സ്‌​ക​ത്ത്, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും അ​ഞ്ചു മു​ത​ൽ 15 മി​ല്ലീ​മീ​റ്റ​ർ​രെ മ​ഴ ല​ഭി​ച്ചേ​ക്കാം. മ​ണി​ക്കൂ​റി​ൽ 18 മു​ത​ൽ 37.കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തിൽ കാ​റ്റ് വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്.

വ്യാ​ഴാ​ഴ്ച മു​സ​ന്ദം, തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന, മ​സ്‌​ക​ത്ത്, ​തെ​ക്ക​ൻ ശ​ർ​ഖി​യ, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും അ​ൽ​ഹ​ജ​ർ പ​ർ​വ​ത നി​ര​ക​ളി​ലും സ​മാ​ന​മാ​യ ക​ലാ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Low Pressure; rain likely in Oman from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.