മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്കായുള്ള അക്കാദമിക രൂപരേഖ സ്കൂൾ ഡയറക്ടർ ബോർഡ് പുറത്തിറക്കി. ഇന്ത്യൻ സ്കൂളുകൾക്ക് അക്കാദമിക്, അഡ്മിനിസ്ട്രേറ്റിവ് വിഷയങ്ങളിൽ മാർഗനിർദേശം നൽകുന്നതിനുള്ള പൊതുചട്ടക്കൂടാണ് അക്കാദമിക് മാന്വൽ. വിവിധ ഇന്ത്യൻ സ്കൂളുകളിലെ മുതിർന്ന അധ്യാപകർ അടങ്ങിയ പ്രത്യേക സംഘമാണ് ഇതിനു രൂപം നൽകിയത്. പ്രിൻസിപ്പൽമാർ, വിവിധ മേഖലകളിലെയും സംഘടനകളിലെയും വിദഗ്ധരുടെയും അഭിപ്രായങ്ങളും ഇതിനായി തേടിയിട്ടുണ്ട്. ആധുനിക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള സമഗ്ര വിദ്യാഭ്യാസ രീതി തടസ്സങ്ങളില്ലാതെ പിന്തുടരുന്നതിന് സ്കൂളുകൾക്ക് തുണയാകുന്നതാണ് അക്കാദമിക് മാന്വൽ എന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ബേബി സാം സാമുവൽ പറഞ്ഞു.
സ്കൂൾ ബോർഡ് ഡയറക്ടർ ഗജേഷ് ധരിവാൾ സീനിയർ പ്രിൻസിപ്പലും എജുക്കേഷൻ ബോർഡ് അഡ്വൈസറുമായ എം.പി. വിനോഭക്ക് നൽകി അക്കാദമിക് മാന്വൽ പ്രകാശനം ചെയ്തു.വിദ്യാർഥികളുടെ അക്കാദമികവും ശാരീരികവും വൈകാരികവും ആത്മീയവും മാനസികവുമായ വളർച്ച ഉറപ്പുവരുത്തുന്ന സമഗ്ര വിദ്യാഭ്യാസ രീതി എന്ന ആശയം അടിസ്ഥാനമാക്കിയാണ് അക്കാദമിക് മാന്വലിന് രൂപം നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.