മസ്കത്ത്: രാജ്യത്തെ പ്രതികൂല കാലാവസ്ഥയിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് തൊഴിൽ മന്ത്രാലയം ബിസിനസ് ഉടമകളോട് ആവശ്യപ്പെട്ടു. ഔട്ട്‌ഡോർ ഏരിയകളിലെ ജോലി താൽകാലികമായി നിർത്തിവെക്കണം.
അത്യാവശ്യമല്ലാത്ത ഡ്രൈവിങും ജോലിയുമായി ബന്ധപ്പെട്ട മറ്റ് യാത്രകളും മാറ്റിവെക്കണമെന്ന് തൊഴിൽ മന്ത്രാലയം ബിസിനസ് ഉടമകളോട് അഭ്യർഥിച്ചു.രാജ്യത്തെ ബിസിനസ് ഉടമകൾക്കായി തൊഴിൽ മന്ത്രാലയം നൽകിയ മറ്റ് സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.
ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകളും വിവരങ്ങളും ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഔട്ട്ഡോർ ഏരിയകളിൽ ഭാരം കുറഞ്ഞ ഉപകരണങ്ങൾ സുരക്ഷിതമാക്കുക, ലിഫ്റ്റിങ് ഉപകരണങ്ങളുടെയും ക്രയിനുകളുടെയും സുരക്ഷ ഉറപ്പാക്കുക, പ്രതികൂല കാലാവസ്ഥയിൽ വീടിനുള്ളിൽ തന്നെ തുടരാനും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കാനും ജീവനക്കാരെ ഉപദേശിക്കുക, അത്യാവശ്യമല്ലാത്ത ഡ്രൈവിങും ജോലി സംബന്ധമായ യാത്രകളും മാറ്റിവെക്കുന്നത് പരിഗണിക്കുക, കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ എല്ലാ ഉദ്ഖനന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തുക, അടിയന്തര സാഹചര്യത്തിൽ ജീവനക്കാർക്ക് ബന്ധപ്പെടാൻ എമർജൻസി കോൺടാക്റ്റ് നമ്പറുകൾ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.