മസ്കത്ത്​-കണ്ണൂർ സെക്ടറിൽ വീണ്ടും സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്​സ്​പ്രസ്​

മസ്കത്ത്​: മസ്കത്ത്​-കണ്ണൂർ സെക്ടറിൽ വീണ്ടും സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്​സ്​പ്രസ്​. ശനിയാഴ്ച രാവിലെ 6.45ന്​ കണ്ണൂരിൽനിന്ന്​ പുറപ്പെട്ട്​ 8.45ന്​ മസ്കത്തിൽ എത്തുന്ന ഐ.എക്സ്​ 0713 വിമാനവും മസ്കത്തിൽനിന്ന്​ രാവിലെ 9.45ന്​ പു​റപ്പെട്ട്​ ഉച്ച കഴിഞ്ഞ്​ 2.40ന്​ കണ്ണൂരിൽ എത്തുന്ന ഐ.എക്സ്​ 0714 വിമാനവുമാണ്​ റദ്ദാക്കിയിരിക്കുന്നത്​.

ഇത്​ സംബന്ധിച്ചുള്ള അറിയിപ്പ്​ എയർ ഇന്ത്യ എകസ്​പ്രസ് അധികൃതർ യാത്രക്കാർക്ക്​ നൽകി​. എയർ ഇന്ത്യ എകസ്​പ്രസ്​ വിമാനങ്ങൾ തുടർച്ചയായ ദിവസങ്ങളിൽ സർവിസ്​ മുടക്കുന്നത്​​ പറഞ്ഞറിയിക്കാൻ പറ്റാത്ത യാത്ര ദുരിതമാണ്​ പ്രവാസലോകത്തിന്​ സമ്മാനിക്കുന്നത്​. വെള്ളിയാഴ്ച മസ്കത്ത്​-കോഴിക്കോട്ട്​ റൂട്ടിലും ബുധനാഴ്​ച കോഴിക്കോട്​, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും ഒഴിവാക്കിയിരുന്നു.

ഇതിനുപിന്നാ​ലെയാണ്​ ശനിയാഴ്ചയും വിമാനം റദ്ദാക്കിയുള്ള അറിയിപ്പ്​ യാത്രക്കരെ തേടി എത്തിയിരിക്കുന്നത്​. യാത്ര ദുരിതത്തിന്​ അറുതിവരുത്താൻ സർക്കാർ തലത്തിൽനിന്നുള്ള ഇടപ്പെടലുകൾ ഉണ്ടാക​ണമെന്നാണ്​ പ്രവാസികൾ പറയുന്നത്​. എക്​സ്​പ്രസിന്‍റെ നിരുത്തരാവദിത്വ സമീപനംമൂലം സാധാരണക്കാരായ യാത്രക്കാരും കുറഞ്ഞ ദിവസത്തിന്​ അവധിക്കുപോകുന്നവരുമാണ്​ ഏറെ വലയുന്നത്​.

Tags:    
News Summary - Air india Express Flight cancellation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.