മസ്കത്ത്: ബുറൈമി വിന്റർ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് വർണാഭ തുടക്കം. ബുറൈമി പബ്ലിക് പാർക്കിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടി എല്ലാ ആളുകൾക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഭക്ഷണം, വൈവിധ്യമാർന്ന കലാ-വിനോദ പരിപാടികൾ, പ്രശസ്തരായ കലാകാരന്മാരുടെ പ്രകടനങ്ങൾ, കുട്ടികളുടെ പ്രവർത്തനങ്ങളും പ്രാദേശിക കരകൗശല വിദഗ്ധരുടെ പ്രദർശനങ്ങളും ഇവിടെയുണ്ടാകും.
ഒമാനി പൈതൃവും സംസ്കാരവും വളർത്തിയെടുക്കുന്നതിനൊപ്പം പ്രാദേശിക ബിസിനസുകളെ പിന്തുണക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ബുറൈമി ഗവർണറേറ്റിലെ ഇവന്റ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ സലേം ബിൻ നംഷാൻ അൽ കാബി പറഞ്ഞു. ഉദ്ഘാടന ദിവസം നിരവധിയാളുകളാണ് ഇവിടെയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.