ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 54 കി.​മീ ന​ട​ത്ത​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഈ​ശ്വ​ർ​ദേ​ശ് മു​ഖി​ന് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ദേ​ശീ​യ​ദി​നം: സ​ലാ​ല​യി​ൽ 54 കി.​മീ ന​ട​ത്തം സം​ഘ​ടി​പ്പി​ച്ച് ഫാ​സ് സ്പോ​ർ​ട്സ്

സ​ലാ​ല : ഒ​മാ​ന്റെ 54ാം ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ലാ​ല​യി​ൽ​നി​ന്ന് മു​ഗ്സൈ​ൽ ബീ​ച്ചി​ലേ​ക്ക് ന​ട​ത്തം ഒ​രു​ക്കി ഫാ​സ് സ്പോ​ർ​ട്സ്. ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ന​ട​ത്ത​ത്തി​ൽ 42 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. 12പേ​ർ മു​ഗ്സൈ​ൽ വ​രെ ന​ട​ന്നു പൂ​ർ​ത്തി​യാ​ക്കി. ഇ​ന്ത്യ​ൻ സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​നാ​യ ഈ​ശ്വ​ർ ദേ​ശ് മു​ഖാ​ണ് ന​ട​ത്ത​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ സു​നൈ​റ, റാ​ഷി​ദ പ​ർ​വീ​ൻ, ജ​സ്റ്റി​ൻ ജോ​ൺ, ശ്രാ​വ​ൺ കൃ​ഷ്ണ, ന​രേ​ഷ് മ​ണ്ട​ല, ശ്രീ​ഹ​രി അ​ശോ​ക് ഇ​വ​രും ന​ട​ത്തം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. 66 കാ​ര​നാ​യ ഗി​രി​ജ വ​ല്ല​ഭ​ൻ നാ​യ​ർ 42 കി.​മീ ന​ട​ന്നു. രാ​വി​ലെ നാ​ലി​ന് ലൈ​ഫ് ലൈ​ൻ ഹോ​സ്പി​റ്റ​ലി​ൽ നി​ന്നാ​രം​ഭി​ച്ച ന​ട​ത്തം കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ. ​കെ. സ​നാ​ത​ന​നാ​ണ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. ഇ​ന്ത്യ​ൻ സ്കൂ​ൾ പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖും സം​ബ​ന്ധി​ച്ചു. ഇ​വ​ര​ട​ങ്ങി​യ സം​ഘം റൈ​സൂ​ത്ത് വ​രെ ന​ട​ക്കു​ക​യും ചെ​യ്തു.

ദേ​ശീ​യ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ന​ട​ത്ത​ത്തി​ൽ സ്തീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഭാ​ഗി​ക​മാ​യി പ​ങ്കെ​ടു​ത്തു.

ന​ട​ത്ത​ത്തി​ൽ നേ​ര​​ത്തേ ര​ജി​സ്റ്റ​ർ ചെ​യ്ത് പ​ങ്കാ​ളി​ക​ളാ​യ​വ​ർ​ക്ക് പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യും ടീ​ഷ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തു. ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ട​ത്ത​ത്തി​ന് ല​ഭി​ച്ച​ത്. ആം​ബു​ല​ൻ​സും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ന​ട​ത്ത സം​ഘ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു.

മു​ഗ്സൈ​ൽ ബീ​ച്ചി​ൽ ആ​ദ്യം ന​ട​ന്നെ​ത്തി​യ​ത് ഈ​ശ്വ​ർ ദേ​ശ് മു​ഖും, അ​നീ​ഷും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ്. പി​ന്നീ​ട് ബാ​ക്കി​യു​ള്ള​വ​ർ പൂ​ർ​ത്തി​യാ​ക്കി. സ​മാ​പ​ന​ച​ട​ങ്ങി​ൽ ഈ​ശ്വ​ർ ദേ​ശ് മു​ഖി​ന് ലൈ​ഫ് ലൈ​ൻ ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ അ​ബ്ദു​റ​ഷീ​ദ് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. അ​തി​ഥി​ക​ളാ​യി​രു​ന്ന ഡോ.​കെ. സ​നാ​ത​ന​ൻ, ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ന​ട​ത്തം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് കേ​ര​ള വി​ങ് ക​ൺ​വീ​ന​ർ ഡോ. ​ഷാ​ജി പി.​ശ്രീ​ധ​ർ, പ്രാ​വ​സി വെ​ൽ​ഫ​യ​ർ പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് റി​ഷാ​ൽ, അ​ൻ​സാ​ർ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ഫാ​സ് ഡ​യ​റ​ക്ട​ർ ജം​ഷാ​ദ് അ​ലി, അ​ഹ്മ​ദ് ഷ​ബീ​ർ , ഷ​ബീ​ർ കെ.​എ​ൻ , അ​മീ​ർ ക​ല്ലാ​ച്ചി, റി​ജു​രാ​ജ്, മാ​ഹീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - National Day: Fas Sports organizes 54 km walk in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.