സുഹാർ: ദേശീയദിനത്തോടനുബന്ധിച്ച് നടക്കുന്ന സുഹാർ ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. രാത്രിയെ പകലാക്കുന്ന വർണക്കാഴ്ചകളുടെ മാമാങ്കം ജനുവരി മൂന്നുവരെ നീളും. സുഹാർ സനായ റോഡിലെ എന്റർടെയിൻമെന്റ് പാർക്കിലാണ് പരിപാടി അരങ്ങേറുന്നത്.
പുത്തൻ തലമുറയുടെ സംഗീതവും പഴമയുടെ സംഗീതവിരുന്നും വരും ദിവസങ്ങളിൽ ആസ്വാദകരെ കീഴ്പ്പെടുത്തും. ഓരോ ദിവസവും വ്യത്യസ്തവും അതി മനോഹരങ്ങളുമായ കലാവിരുന്നാണ് ഒരുക്കിയിരിക്കുന്നത്.
ഖത്തർ വേൾഡ് കപ്പ് വേളയിൽ സുഹാർ ഫെസ്റ്റിവൽ വേദിയിൽ വലിയ സ്ക്രീനിൽ ഫുട്ബാൾ ആസ്വദിക്കാൻ നൂറുകണക്കിനാളുകൾ എത്തിയിരുന്നു. ആയിരത്തിലധികം പേർക്ക് വേദിയിലെ പരിപാടികൾ ഗാലറിയിലിരുന്ന് കാണാൻ ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒമാൻ-ഇറാഖ് ലോകകപ്പ് യോഗ്യത മത്സരം സ്ക്രീനിൽ കണ്ടാസ്വദിക്കാൻ ദൂരദിക്കുകളിൽനിന്നും നിരവധി പേർ എത്തിയിരുന്നു. ഒമാനിലെ പ്രമുഖ ഗായകരുടെ ഗാനമേളകൾ എല്ലാ ദിവസവും അരങ്ങേറുന്നുണ്ട്. കൂടാതെ മറ്റു നിരവധി കലാരൂപങ്ങളും കുട്ടികൾക്കുള്ള പരിപാടികളും മുഖ്യവേദിയിലും അനുബന്ധവേദികളിലുമായി നടക്കും.
പാചകം, കരകൗശല നിർമാണവും വിൽപനയും, അമ്യൂസ് മെന്റ് പാർക്ക്, ഫുഡ് കോർട്ട്, കുട്ടികളുടെ നാടകങ്ങൾ, ഒമാനി തനത് കലാരൂപങ്ങൾ, പാരമ്പര്യ വസ്ത്രവിപണി, ക്വിസ് പ്രോഗ്രാം, നറുക്കെടുപ്പ് എന്നിങ്ങനെ പരിപാടികൾ സ്വദേശികളെ പോലെ വിദേശികളും വൈകുന്നേരങ്ങളിൽ സുഹാർ ഫെസ്റ്റ് കാണാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.