അൻസാർ മൗലവി ഒമാനിൽ നിര്യാതനായി

സൂർ: പ്രമുഖ പണ്ഡിതനും വാഗ്മിയുമായ തിരുവനന്തപുരം ഞാറയിൽകോണം സ്വദേശി അൻസാർ മൗലവി (64) ഒമാനിൽ നിര്യാതനായി. ദീർഘ കാലം പ്രവാസിയായിരുന്ന ഇദ്ദേഹം മസ്തിഷ്കാഘാതത്തെ തുടർന്ന് സൂർ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. കുടുംബത്തോടൊപ്പം രാത്രി ഭക്ഷണത്തിനും പതിവ് വ്യായാമത്തത്തിനും ശേഷം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. സഹ പ്രവർത്തകൾ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമാനിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ ഗ്രൂപ്പായ അൽഹരീബ് ബിൽഡിങ് മെറ്റിരിയൽസിൽ റീജിയണൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു.

കലാ ,സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക, കായിക, ജന സേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. മികച്ച വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ശിഷ്യ ഗണങ്ങളുണ്ട്. ഭാര്യ: സുനിത. മക്കൾ: അസഹർ, സഹ്റ, അയാസ്സ്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Tags:    
News Summary - Ansar Maulavi passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.