മസ്കത്ത്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, രാഷ്ട്രശിൽപിയുമായ ജവഹർലാൽ നെഹ്റുവിന്റെ 135ാമത് ജന്മദിനം ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റി ആഘോഷിച്ചു.
നെഹ്രുവിയൻ സ്വപ്നകാലത്തേക്ക് തിരിച്ചുപോകാനാകാത്ത വിധം നവ ഭാരതം മാറിയെന്നും വിശ്വമാനവികതയെ തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരണമെന്നാണ് നെഹ്റുവിന്റെ ഓരോ ജന്മദിനവും ഓർമിപ്പിക്കുന്നതെന്നു അധ്യക്ഷ പ്രസംഗത്തിൽ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അനീഷ് കടവിൽ പറഞ്ഞു.
ജവഹർലാൽ നെഹ്റുവിന്റെ ദീർഘവീക്ഷണം മൂലം കാലാകാലങ്ങളായി രാജ്യത്തിനുണ്ടായിക്കൊണ്ടിരിക്കുന്ന അഭിവൃദ്ധിടെയും നേട്ടങ്ങളുടെയും കണക്കുകൾ മുതിർന്ന നേതാക്കളായ ഹൈദ്രോസ് പതുവന, നസീർ തിരുവത്ര, ഹംസ അത്തോളി, മോഹൻകുമാർ എന്നിവർ എടുത്തുപറഞ്ഞു.
പണ്ഡിറ്റ് നെഹ്റുവിനെപ്പോലെ ക്രാന്ത ദർശിയായ ഒരു നേതാവിന്റെ അഭാവം ഇന്ന് ഇന്ത്യയിൽ പ്രകടമാണ് എന്ന് സ്വാഗതപ്രസംഗത്തിൽ, ജന. സെക്രട്ടറി ജിജോ കടന്തോത്തോട്ടു അഭിപ്രായപ്പെട്ടു. യോഗത്തിന് ട്രഷറർ സതീഷ് പട്ടുവം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.