വെ​ൽ​ഫെ​യ​ർ ക​പ്പ് സീ​സ​ൺ ര​ണ്ടി​ൽ ജേ​താ​ക്ക​ളാ​യ ടോ​പ്ടെ​ൻ ബ​ർ​ക്ക

വെ​ൽ​ഫെ​യ​ർ ക​പ്പ്: ടോ​പ്ടെ​ൻ ബ​ർ​ക്ക ജേ​താ​ക്ക​ൾ

മ​സ്ക​ത്ത്: പി.​ബി. സ​ലീം മെ​മ്മോ​റി​യ​ൽ വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള വെ​ൽ​ഫെ​യ​ർ ക​പ്പ് 2024 സീ​സ​ൺ-2 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ടോ​പ്ടെ​ൻ ബ​ർ​ക്ക ജേ​താ​ക്ക​ളാ​യി. മാ​ൾ ഓ​ഫ് മ​സ്ക​ത്തി​നു സ​മീ​പം അ​ൽ ശാ​ദി ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന വാ​ശി​​യേ​റി​യ ക​ലാ​ശ​ക്കളി​യി​ൽ സൈ​നൊ എ​ഫ്.​സി സീ​ബി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു​ഗോ​ളി​ന് ​തോ​ൽ​പി​ച്ചാ​ണ് ടോ​പ്ടെ​ൻ വി​ജ​യ കി​രീ​ടം ചൂ​ടി​യ​ത്. മ​സ്ക​ത്ത് ഹാ​മേ​ഴ്സി​നെ ടോ​സി​ലൂ​ടെ മ​റി​ക​ട​ന്ന് ജി.​എ​ഫ്.​സി അ​സൈ​ബ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

ഗോ​ൾ കീ​പ്പ​റാ​യി അ​ഫ്സ​ൽ (ടോ​പ്ടെ​ൻ ബ​ർ​ക്ക), ടോ​പ്സ്കോ​റെ​ർ ദി​ൽ​ഷാ​ദ് (ടോ​പ് ടെ​ൻ ബ​ർ​ക്ക), മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ജി​തി​ൻ (സൈ​നോ എ​ഫ്.​സി), ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി ഗോ​കു​ൽ (ടോ​പ് ടെ​ൻ ബ​ർ​ക്ക) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. 14 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ടൂ​ർ​ണ​മെ​ന്‍റും ന​ട​ന്നു. അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ഫു​ട്ബാ​ൾ താ​ര​വും ഗു​ബ്ര ഇ​ന്ത്യ​ൻ സ്‌​കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്ന മി​ഫ്സാ​ൽ റ​ഹ്‌​മാ​ന്റെ ഓ​ർ​മക്കാ​യു​ള്ള വി​ന്നേ​ഴ്സ് ട്രോ​ഫി ക്യൂ.​എ​ഫ.​ടി ജൂ​നി​യ​ർ ക​ര​സ്ഥ​മാ​ക്കി.

റ​ണ്ണേ​ഴ്സ് ട്രോ​ഫി​യു​മാ​യി സൈ​നൊ എ​ഫ്.​സി സീ​ബ്

ഗോ​ൾ കീ​പ്പ​ർ -ഷാ​സി​ൽ (വാ​ദി സ്‌​ട്രൈ​ക്കേ​ഴ്‌​സ്), ടോ​പ് സ്‌​കോ​റ​ർ-​ഹ​യാ​ൻ , ഹം​ദി (വാ​ദി സ്‌​ട്രൈ​ക്കേ​ഴ്‌​സ്) ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് -അ​സീ​സ് (ക്യൂ.​എ​ഫ്.​ടി ജൂ​നി​യ​ർ), മി​ക​ച്ച ക​ളി​ക്കാ​ര​ൻ -മു​സ്ത​ഫ [ക്യൂ.​എ​ഫ്.​ടി ജൂ​നി​യ​ർ) എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

വെ​ൽ​ഫെ​യ​ർ ക​പ്പ് സീ​സ​ൺ 2 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ആ​വേ​ശ​വും ന​വ്യാ​നു​ഭ​വ​വും സ​മ്മാ​നി​ക്കു​ന്ന​താ​യി. മ​സ്‌​ക​ത്തി​ലെ പ്ര​ഗ​ത്ഭ​രാ​യ 16 ഫു​ട്ബാ​ൾ ടീ​മു​ക​ളാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ച്ച​ത്.

കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള ര​സ​ക​ര​ങ്ങ​ളാ​യ ക​ളി​ക​ളും മ​ത്സ​ര​ങ്ങ​ളും ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി മൈ​താ​നി​യി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. മൈ​ലാ​ഞ്ചി മ​ത്സ​രം, ക​സേ​ര​ക​ളി, സ്പോ​ട്ട് ക്വി​സ്സ് തു​ട​ങ്ങി​യ ര​സ​ക​ര​ങ്ങ​ളാ​യ ക​ളി​ക​ൾ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​രേ​പോ​ലെ ആ​സ്വാ​ദ്യ​ക​ര​മാ​യി.

സാ​മൂ​ഹി​ക സാം​സ്കാ​രി​ക കാ​യി​ക രം​ഗ​ങ്ങ​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​യി മാ​റി​യ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ, മ​ലാ​യാ​ളി പ്ര​വാ​സി​ക​ളു​ടെ ഏ​ത് പ്ര​തി​സ​ന്ധി​യി​ലും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും പ്ര​വാ​സി ക്ഷേ​മ​ത്തി​നാ​യി ഇ​നി​യും ധാ​രാ​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​വാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും സ​മാ​പ​ന​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് വ​യ​നാ​ട് പ​റ​ഞ്ഞു.

ഉ​ത്‌​ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യ സ്പോ​ണ്സ​ർ​മാ​രാ​യ നൂ​ർ ഗ​സ​ൽ, പെ​ൻ​ഗ്വി​ൻ , എ.​എം.​കെ. ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ൾ സം​ബ​ന്ധി​ച്ചു. നൂ​ർ ഗ​സ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഹ​സ്‍ലി​ൻ സ​ലിം കി​ക്ക് ഓ​ഫ് നി​ർ​വ​ഹി​ച്ചു ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags:    
News Summary - Welfare Cup-Top ten Barka Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.