സലാല: ഇഖ്റ കെയർ സലാല എല്ലാ വർഷവും വിതരണം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തകനുള്ള നൗഷാദ് നാലകത്ത് അവാർഡ് ഈ വർഷം ഒ.അബ്ദുൽ ഗഫൂറിന് നൽകും. ഡിസംബർ ആറിന് ലുബാൻ പാലസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ അനിൽ മുഹമ്മദ് മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പോസ്റ്റർ പ്രകാശനം ഇഖ്റ അക്കാദമി ഹാളിൽ നടന്നു. ഡോ. കെ.സനാതനൻ, ഡോ.അബൂബക്കർ സിദ്ദീഖ്, ഡോ.നിഷ്താർ, വി.വി.അബ്ദുസലാം ഹാജി, ഡോ. അജിത് സന്തോഷ് എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. ഷാജിദ് മരുതോറ, ചീഫ് പാട്രൻ ഹുസൈൻ കാച്ചിലോടി, കൺവീനർ ഫായിസ് അത്തോളി, സാലിഹ് തലശ്ശേരി, സൈഫുദ്ദീൻ അലിയാമ്പത്ത്, നൗഫൽ കായക്കൊടി എന്നിവർ നേതൃത്യം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.