മസ്കത്ത്: തങ്ങളുടെ പൗരന്മാര്‍ക്ക് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളോട് ആഭിമുഖ്യം വളര്‍ത്തുന്നതിനുള്ള വിവിധ ജി.സി.സി സര്‍ക്കാറുകളുടെ ശ്രമങ്ങള്‍ ഫലം കാണുന്നില്ളെന്ന് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങളിലെ ഭൂരിപക്ഷം യുവാക്കള്‍ക്കും സ്വകാര്യ മേഖലയിലെ തൊഴിലിനോട് താല്‍പര്യമില്ളെന്നാണ് എട്ടാമത് അറബ് യൂത്ത് സര്‍വേ പറയുന്നത്.
70 ശതമാനം പേരും സര്‍ക്കാര്‍ ജോലി തേടുന്നവരാണെന്ന് ദുബൈയില്‍ നടന്ന ആഗോള ഇസ്ലാമിക് ഇക്കോണമി സമ്മേളനത്തില്‍ അവതരിപ്പിച്ച സര്‍വേ പറയുന്നു. മൊത്തം അറബ് രാഷ്ട്രങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പകുതിയോളം പേരാണ് സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നത്. ഇത് ജി.സി.സി രാഷ്ട്രങ്ങള്‍ മാത്രമാകുമ്പോള്‍ 70 ശതമാനമായി ചുരുങ്ങുകയാണ് ചെയ്യുന്നത്.
നിലവില്‍ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരും അവസരം കിട്ടിയാല്‍ സര്‍ക്കാര്‍ മേഖലയിലേക്ക് മാറാന്‍ തയാറാണ്. 51 ശതമാനം യുവാക്കളെയും ഉയര്‍ന്ന ശമ്പളനിരക്കാണ് ആകര്‍ഷിക്കുന്നത്. 35 ശതമാനം പേര്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളാണ് സര്‍ക്കാര്‍ മേഖലയെ പ്രിയങ്കരമാക്കുന്നത്. ശമ്പളത്തോടെയുള്ള അവധി 35 ശതമാനം പേരെയും കുറഞ്ഞ ജോലി സമയം 27 ശതമാനം പേരെയും ആകര്‍ഷിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.
15 ശതമാനം സ്വദേശി യുവാക്കള്‍ മാത്രമാണ് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളോട് താല്‍പര്യ പ്രകടിപ്പിച്ചത്. 14 ശതമാനം പേര്‍ മുന്‍ഗണനകള്‍ ഒന്നുമില്ളെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഒരു ശതമാനം പേര്‍ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. ശക്തവും നിലനില്‍ക്കുന്നതുമായ സമ്പദ്ഘടനക്ക് രൂപം നല്‍കണമെങ്കില്‍ സ്വദേശി യുവതലമുറയെ സ്വകാര്യ മേഖലയിലെ തൊഴില്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കേണ്ടതുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.
സ്വകാര്യ മേഖലയെ ആകര്‍ഷകമാക്കാനുള്ള പരിശ്രമങ്ങള്‍ യുവതലമുറയിലേക്ക് എത്തുന്നില്ളെന്നാണ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. ഇന്ധന സബ്സിഡി ഒഴിവാക്കല്‍, മൂല്യവര്‍ധിത നികുതി തുടങ്ങി സാമ്പത്തിക മേഖലയിലെ പ്രതിസന്ധി മുന്നില്‍ കണ്ട് വിവിധ സര്‍ക്കാറുകള്‍ ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. ജി.സി.സി രാഷ്ട്രങ്ങളിലെ സര്‍ക്കാര്‍ ജോലികളില്‍ ഭൂരിപക്ഷവും സ്വദേശികളാണെങ്കിലും നിലവില്‍ പലയിടങ്ങളിലും നിയമനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സ്വകാര്യമേഖലയിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാന്‍ ജി.സി.സി സര്‍ക്കാറുകള്‍ വിവിധ നയങ്ങള്‍ ആവിഷ്കരിച്ചിരുന്നു. ഈ വിഷയത്തില്‍ ഒമാനും സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണ തോത് കര്‍ക്കശമാക്കല്‍, എണ്ണ പ്രകൃതി വാതക മേഖലയിലെ സ്വദേശികളുടെ തൊഴില്‍ സംരക്ഷണം തുടങ്ങി വിവിധ നടപടികള്‍ കൈക്കൊണ്ടിരുന്നു.
ആറു ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്നും മറ്റ് അറബ് രാഷ്ട്രങ്ങളില്‍നിന്നുമുള്ള 18നും 24നുമിടയില്‍ പ്രായമുള്ള 3500ത്തോളം സ്വദേശികളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സര്‍വേ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.